
ചെന്നൈ : ശശികലയ്ക്കെതിരായ സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ കൂവത്തൂരില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരുടെ പിന്തുണ തേടിയുള്ള പനീര്‍ശെല്‍വത്തിന്റെ യാത്ര പോലീസ് വിലക്കി. പനീര്‍ശെല്‍വം എത്തിയാല്‍ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ പരിഗണിച്ച് റിസോര്‍ട്ടില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ നിന്നും ചില ഗുണ്ടകളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സുപ്രീംകോടതി വിധി എതിരായതോടെ എടപ്പാടി പളനിസാമിയെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂവത്തൂരിലേയ്ക്ക് പോകാന്‍ പനീര്‍ശെല്‍വം തയ്യാറെടുക്കുന്നത്. വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജനും പിന്തുണയ്ക്കുന്ന എംഎല്‍എമാരും എംപിമാരും മറ്റ് നേതാക്കളും കൂവത്തൂരിലേയ്ക്കുള്ള യാത്രയില്‍ ശെല്‍വത്തെ പിന്തുണയ്ക്കും.
ശശികല രക്ഷപെട്ടതോടെ തമിഴ്നാട് രക്ഷപെട്ടു എന്നായിരുന്നു വിധിയ്ക്ക് പിന്നാലെ പനീര്‍ശെല്‍വത്തിന്റെ ആദ്യ പ്രതികരണം.






