
ചെന്നൈ: അനേകം ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് ഇന്ത്യ സാക്ഷിയായി. ശ്രീഹരിക്കോട്ടയില്‍ നിന്നും 9.30 യോടെ യാണ് വിക്ഷേപണം നടന്നത്. 104 ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. പി.എസ്.എല്‍.വിസി37 എന്ന റോക്കറ്റിന്റെ മുപ്പത്തിയൊന്‍പതാമത്തെ ദൗത്യമാണിത്. നേട്ടം ഇന്ത്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും അഭിമാന മുഹൂര്‍ത്തമാണ് സമ്മാനിച്ചിരിക്കുന്നത്.
പി.എസ്.എല്‍.വിസി37 എന്ന റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനു ദൗത്യം തയാറെടുപ്പ് അവലോകന സമിതിയും ഓതറൈസേഷന്‍ ബോര്‍ഡും അനുമതി നല്‍കിയതോടെ ഇന്നലെ രാവിലെ 5.28 ആണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ഇന്നു രാവിലെ 9.28 ന് ഇത്രയും ഉപഗ്രഹങ്ങളുമായി റോക്കറ്റ് പുറപ്പെട്ടു. ബഹിരാകാശത്തെ ഇന്ത്യന്‍ മേല്‍ക്കോയ്മ തങ്കലിപിയില്‍ അടയാളപ്പെടുത്താനുള്ള ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞര്‍ക്കൊപ്പം 123 കോടി ജനങ്ങളുടെ പ്രാര്‍ഥനയുമുണ്ടായിരുന്നു. റോക്കറ്റിന്റെ പ്രപ്പെലന്റ് നിറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
2015 ജൂണില്‍ 23 ഉപഗ്രഹങ്ങള്‍ വിജയകരമായി ബഹിരാകാശത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് വിദേശരാജ്യങ്ങളുടെ 101 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാനുള്ള വെല്ലുവിളി ഐ.എസ്.ആര്.ഒ. ഏറ്റെടുത്തത്. ഏറ്റവും ശക്തിയേറിയ എക്സ്എല്‍ വേരിയന്റ് റോക്കറ്റാണു ചാന്ദ്രയാന്‍, മംഗള്യാന് ദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്.ഒ. ഉയോഗിച്ചത്. 2014 ല്‍ ഒറ്റദൗത്യത്തില്‍ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റഷ്യയുടെ റെക്കോഡ് ഇന്നു തിരുത്തും. 104 ല്‍ മൂന്ന് ഉപഗ്രഹങ്ങള്‍ ഒഴികെയുള്ള എല്ലാം വിദേശീയ ഉപഗ്രഹങ്ങളാണ്.






