
കൊച്ചി: ലോ അക്കദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷമി നായരെ ഈ മാസം 23 വരെ അറസറ്റു ചെയ്യതുതെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ചെന്ന കേസിലാണ് നടപടി. കേസ് റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് ലക്ഷമി നായര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.
ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പട്ടിക ജാതി പീഡനം നടത്തിയ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാത്ത പോലീസ് നടപടി വിചിത്രമാണെന്ന് കഴിഞ്ഞ ദിവസം കുട്ടികളില്‍ നിന്നും മെഴിയെടുക്കാനെത്തിയ ദേശീയ വനിതാ കമ്മീഷന് അംഗം സുഷമ സാഹു. പറഞ്ഞു. പീഡിപ്പിക്കപ്പെട്ടവരെ സംരക്ഷിക്കേണ്ട പോലീസ് ഇപ്പോള്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.






