തമിഴ്നാട്ടില്‍ പളനിസ്വാമി മന്ത്രിസഭയുടെ വിശ്വാസവോട്ട് ആരംഭിച്ചു
തമിഴ്നാട്ടില്‍ പളനിസ്വാമി മന്ത്രിസഭയുടെ വിശ്വാസവോട്ട് ആരംഭിച്ചു
Authored by Web Desk | Last updated: 18 Feb 2017, 11:07 AM | 1 min read
ചെന്നൈ: തമിഴ്നാട്ടില്‍ പളനിസ്വാമി മന്ത്രിസഭയുടെ വിശ്വാസവോട്ട് ആരംഭിച്ചു. നിര്‍ണായക തീരുമാനത്തിന് ഇരുപക്ഷത്തേയും എംഎല്‍എമാരും സഭയ്ക്ക്കത്ത് എത്തി. എന്നാല്‍ വിശ്വാസവോട്ടിന് മൂന്ന് അംഗങ്ങള്‍ എത്തില്ല, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും, കോയബത്തൂര്‍ നോര്‍ത്ത് പോയിന്റ് എംഎല്‍എ അരുണ്‍കുമാറുമാണ് വോട്ടിങിന് എത്താതിരിക്കുന്നത്. അനാരോഗ്യം കാരണമാണ് മുന്‍ മുഖ്യമന്ത്രികൂടിയായ കരുണാനിധി നിയമസഭയില്‍ എത്താതിരുന്നത്. ഇവരെ കൂടാതെ കാങ്കയം എംഎല്‍എ തനിയരശ് എന്നിവരാണ് പളനിസ്വാമിക്കുള്ള പിന്തുണ് പിന്‍വലിച്ചത്. അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം വിലക്കിയതിന് സഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് 234 അംഗങ്ങളില്‍ 121 പേരാണ് എടപ്പാടിക്ക് അനുകൂലമായ നിലപാട് എടുത്തിരിക്കുന്നത്. 117 വോട്ടുകളാണ് കേവല പൂരിപക്ഷത്തിനായി വേണ്ടത്. പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നിവര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയില്‍ അഡയാറിന് സമീപം പനീര്‍ശെല്‍വം അനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എട്ടുമണിയോടെ ഇവര്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും പുറത്തുവന്നിരുന്നു. മന്ത്രിമാരുടെ വാഹനത്തിലാണ് എംഎല്‍എമാരെ നിയമ സഭയിലേക്ക് എത്തിക്കുന്നത്.
എന്നാല്‍ ആശങ്കയില്‍ നിന്നിരുന്ന കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് പളനിസ്വാമിക്കില്ലെന്ന് വ്യക്തമാക്കി. ഡിഎംകെ നിലപാട് പിന്തുടരുവാനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.