തമിഴ്നാട് നിയമസഭയില്‍ രണ്ടാംവട്ടവും ബഹളം; വിശ്വാസവോട്ട് വീണ്ടും നിര്‍ത്തി വച്ചു
തമിഴ്നാട് നിയമസഭയില്‍ രണ്ടാംവട്ടവും ബഹളം; വിശ്വാസവോട്ട് വീണ്ടും നിര്‍ത്തി വച്ചു
Authored by Web Desk | Last updated: 18 Feb 2017, 12:35 PM | 1 min read
ചെന്നൈ: കയ്യാങ്കളിയെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭാനടപടികള്‍ തമിഴ്നാട് നിയമസഭയില്‍ വീണ്ടും നിര്‍ത്തിവച്ചു. മൂന്ന് മണിവരെയാണ് നടപടികള്‍ നിര്‍ത്തി വച്ചിരിക്കുന്നത്. രണ്ടാമത്തെ തവണ അത്യന്തം വേദന ജനകമായ സംഭവമെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. തന്റെ ഷര്‍ട്ട് വലിച്ചുകീറാന്‍ ശ്രമിച്ചതായും സ്പീക്കര്‍ സംസാരിച്ചു. ഡിഎംകെ അംഗങ്ങളെ സഭയില്‍നിന്നും ബലംപിടിച്ചു പുറത്താക്കുകയും ചെയ്തു. വൈകിട്ട് ഡിഎംകെ അംഗങ്ങളെ പുറത്താക്കി വിശ്വാസവോട്ട് നടത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ആദ്യഘട്ടത്തില്‍ വന്‍ സംഘര്‍ഷത്തിനിടെ തമിഴ്നാട് നിയമസഭ ചേര്‍ന്നത്. പിന്നീട് വിശ്വാസവോട്ട് ഒരുമണിവരെ നിര്‍ത്തിവച്ചിരുന്നു. രഹസ്യ ബാലെറ്റ് വേണമെന്ന ആവശ്യവുമായി ബഹളമുണ്ടാക്കിയ ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ മേശയും കസേരയും മൈക്കും തകര്‍ക്കുകയായിരുന്നു. ഇരിപ്പിടത്തില്‍ എഴുന്നേറ്റ് നിന്ന് രേഖകള്‍ കീറിയെറിഞ്ഞ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഡിഎംകെ എംഎല്‍എ ശെല്‍വം സ്പീക്കറുടെ കസേരയില്‍ ഇരുന്നു തകര്‍ത്തു.
സ്പീക്കറുടെ ഡയസ് തകര്‍ത്ത നിലയില്‍
രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഡിഎംകെ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്യുന്നതിനും സഭ സാക്ഷിയായി. എംഎല്‍എ മാരെ തടവിലാക്കിയെന്ന ആരോപണവും ഓപിഎസ് ഉയര്‍ത്തിയിരുന്നു. നിര്‍ണായക തീരുമാനത്തിന് ഇരുപക്ഷത്തേയും എംഎല്‍എമാരും നേരത്തെ തന്നെ അകത്തു എത്തിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി സഭയില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ ഇതിന് അനുമതി നല്കിയ ശേഷം പനീര്‍ശെല്‍വം രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യവുമായെത്തിയെങ്കിലും അത് തള്ളുകയായിരുന്നു. സ്റ്റാലിനും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നെങ്കിലും ഇരുവരുടേയും ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു.
നിയമസഭയില്‍ 230 അംഗങ്ങള്‍ മാത്രമാണ് എത്തിയത്. ഇവരെ 6 ബ്ലോക്കുകളായി തിരിച്ച് ഒരോന്നിലും 38 എംഎല്‍മാരെ ഇരുത്തിയാണ് വോട്ട് തേടിയത് എ മുതല്‍ എഫ് വരെയുള്ള ഉദ്യോഗസ്ഥരാണ് എത്തിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. എഴുനേറ്റുനിന്നാണ് പിന്തുണ അറിയിക്കേണ്ടത്. ഉദ്യോഗസ്ഥര്‍ ഇവരുടെ തലയെണ്ണി വോട്ടെണ്ണുകയാണ്്. ഇതിനൊപ്പം മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. സഭയുടെ വാതിലുകള്‍ അടച്ചിരുന്നു.
എംഎല്‍എമാരെ നിയോജകമണ്ഡലത്തില്‍ പോയി ജനങ്ങളോട് സംസാരിച്ച ശേഷം വോട്ട് ചെയ്യണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. എന്നാല്‍ പി. ധനപാല്‍ ഇതൊന്നും അംഗീകരിച്ചില്ല. സഭയില്‍ മാധ്യമപ്രവര്ത്തക്കരെ കയറ്റാന്‍ അനുവദിച്ചില്ലത്തത് ചെറിയ പ്രശ്നങ്ങള്‍ക്ക് ആദ്യമെ വഴിവച്ചിരുന്നു. ഫോണുകളോ ജാമറുകള്‍ സ്ഥാപിച്ചതിനാല്‍ വിവരങ്ങളോ ദൃശ്യങ്ങളോ പുറത്തു ഒരാളും വരുന്നില്ല. കടുത്ത ബഹളത്തിനിടയിലും ഒരുസാഹചര്യത്തിലും വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.