ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ലയൺ കിംഗിൽ മുഫാസ മരിക്കുമ്പോൾ കാണുന്ന കാട്ടുമൃഗങ്ങളില്ലേ; അതുപോലെയുള്ള യഥാര്‍ത്ഥ വൈല്‍ഡ്ബീസ്റ്റുകളുടെ മധ്യത്തിലായിരുന്നു ‘വാരണാസി’ ഷൂട്ട്...’ പ്രിയങ്ക ചോപ്ര ജൊനാസ്

Authored by Web Desk | Last updated: 05 Feb 2026, 8:25 PM | 4 min read

Print
Priyanka Chopra likens ‘Varanasi’ Kenya shoot to 'the sound  of the wildebeest' from 'The Lion King
ഇന്ത്യന്‍ സിനിമകളെ പാന്‍ ഇന്ത്യന്‍ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ്​ എസ്.എസ്. രാജമൗലി. മഗധീര, ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ‘വാരണാസി’.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു നായകനായി എത്തുന്ന ഈ സിനിമയില്‍ പ്രതിനായക വേഷത്തിലെത്തുന്നത് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരനാണ്. നായിക വേഷത്തിലെത്തുന്നത് ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര ജൊനാസാണ്. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ സിനിമയില്‍ പ്രിയങ്ക അഭിനയിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ ​പ്രത്യേകതയാണ്. അതുകൊണ്ടൊക്കെ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാരണാസി.

ഇപ്പോഴിതാ വാരണാസി സിനിമയുടെ ഷൂട്ടിനിടയിലെ കെനിയ ഷെഡ്യൂളിലെ രസകരമായ കഥകള്‍ പങ്കിടുകയാണ് പ്രിയങ്ക ചോപ്ര ജൊനാസ്. കെനിയയുടെ വന്യതയ്ക്കിടയിലുള്ള ചിത്രീകരണം ‘ദി ലയൺ കിംഗ്’ എന്ന ചിത്രത്തിലെ ഒരു നാടകീയ നിമിഷത്തിന് സമാനമാണെന്നാണ് പ്രിയങ്ക പങ്കിട്ടത്.

‘‘ദി ലയൺ കിംഗ്’ എന്ന ചിത്രത്തിൽ മുഫാസ മരിച്ചപ്പോൾ കേള്‍ക്കുന്ന വൈൽഡ്‌ബീസ്റ്റിന്റെ ശബ്ദം നിങ്ങൾക്ക് ഓർമ്മയുണ്ടോ? ശരിക്കും അത്തരം വൈല്‍ഡ് ബീസ്റ്റുകള്‍ ഞങ്ങളുടെ ചുറ്റുപാടും ഉണ്ടായിരുന്നു. കെനിയയിലെ ‘വാരണാസി’യുടെ ചിത്രീകരണം യഥാർത്ഥ കാട്ടുമൃഗങ്ങളുടെ കുടിയേറ്റ സീസണുമായി ബന്ധപ്പെടുത്തിയാണ് രാജമൗലി സര്‍ ചെയ്തത്. സര്‍ അത് ആധികാരികമായി പകർത്താൻ ആഗ്രഹിച്ചു. അതാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത്.

അതുകൊണ്ട് മൃഗങ്ങൾ ദേശാടനം ആരംഭിക്കാത്തതിനാൽ ഞങ്ങൾ ഞങ്ങളുടെ ഷൂട്ടിംഗ് മാറ്റിക്കൊണ്ടിരുന്നു. അവയുടെ ദേശാടന പ്രക്രിയ ആരംഭിച്ചയുടനെ, മുഴുവൻ സംഘവും ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്ത്, അവരുടെ പിറകേ അവിടെ പോയി ചിത്രീകരിച്ചു. എങ്കിലും സുരക്ഷയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഞങ്ങൾക്ക് ചുറ്റും റേഞ്ചർമാർ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങളുടെ ഫ്രെയിമുകൾ വളരെ വീതിയുള്ളതും ഫ്രെയിമിന് പുറത്തുള്ളതുമായിരുന്നു...’’ പ്രിയങ്ക പറഞ്ഞു.

ഷെഡ്യൂളിനിടെ അവർ ആനകളെ കാണാനിടയായതിനെക്കുറിച്ച് മഹേഷ് ബാബുവും കൂട്ടിച്ചേർത്തു. ‘‘ഒരു ആന കുടുംബം അവിടെ പോകുന്നു. ദൈവമേ, ഞങ്ങൾ അവരെ പിന്തുടർന്നുകൊണ്ടിരുന്നു...’’ ​മഹേഷ് ബാബു പറഞ്ഞു.

കാട്ടാനകള്‍ ഫ്രെയിമിന്റെ ഭാഗമായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. ‘‘ആനകൾ എവിടെ പോയാലും, അവ ഞങ്ങളുടെ പശ്ചാത്തലത്തിൽ ആയിരിക്കണം. പരസ്പരം കളിയാക്കി സംസാരിക്കുന്നത് പോലെയാണ് ഞങ്ങൾ ഈ രംഗം ചെയ്യേണ്ടിയിരുന്നത്, ആ സമയം ഞങ്ങളുടെ തൊട്ടുപിന്നിൽ ആനകളുടെ കുടുംബം ഉണ്ടായിരുന്നു, അതും യഥാർത്ഥ ആനകള്‍. കെനിയ സർക്കാർ ശരിക്കും ഞങ്ങളെ സഹായിച്ചു, ഇതുവരെ ഒരിക്കലും അങ്ങനെ ചിത്രീകരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു...’’ പ്രിയങ്ക ചോപ്ര ജൊനാസ് പറഞ്ഞു.




View this post on Instagram

A post shared by CinemaBlend (@cinemablend)


Tags

  • varanasi movie
  • priayanka chopra
  • the lion king movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

' ഇങ്ങനത്തെ സീനുകള്‍ അഭിനയിച്ചു ശീലമില്ല, ആരും അതിന് മെനകെട്ടിട്ടുമില്ല, ഉളളില്‍ നല്ല ഭയമുണ്ട്' ; കുറിപ്പുമായി കണ്ണന്‍ സാഗര്‍

 ' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

' ഐശ്വര്യയ്‌ക്കൊപ്പം റെഡ് കാര്‍പ്പറ്റില്‍ നടക്കാന്‍ ഭയമാണ്' ; തുറന്നുപറഞ്ഞ് അഭിഷേക് ബച്ചന്‍

  ' എന്റെ ഹൃദയത്തിലെ പ്രണയം, സാമ്രാജ്യത്തിലെ രാജ്ഞി' ; കല്യാണി പ്രിയദര്‍ശന് പിറന്നാള്‍ ആശംസിച്ച് ചന്തു സലിംകുമാര്‍

' എന്റെ ഹൃദയത്തിലെ പ്രണയം, സാമ്രാജ്യത്തിലെ രാജ്ഞി' ; കല്യാണി പ്രിയദര്‍ശന് പിറന്നാള്‍ ആശംസിച്ച് ചന്തു സലിംകുമാര്‍

 ' എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും അവന്‍ തയ്യാറാണ്' ; ബേസില്‍ ജോസഫിനെ കുറിച്ച് ടൊവിനോ

' എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും അവന്‍ തയ്യാറാണ്' ; ബേസില്‍ ജോസഫിനെ കുറിച്ച് ടൊവിനോ

   ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

ആദ്യകാല നടനും ചലച്ചിത്രപ്രവര്‍ത്തകനുമായ അമാന്‍ നവോദയ അന്തരിച്ചു

 ' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ

' ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍' ; അപ്പൂപ്പന്റെ ഓര്‍മയില്‍ കുറിപ്പ് പങ്കുവച്ച് ഇഷാനി കൃഷ്ണ