
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാമെന്ന റിസര്‍വ് ബാങ്ക് ഉത്തരവ് നിലവില്‍ വന്നു. എടിഎമ്മില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി പതിനായിരമാക്കി പല ബാങ്കുകളും നിലനിര്‍ത്തി.
നവംബര്‍ എട്ടിലെ നോട്ടസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓരോന്നായി റിസര്‍വ് ബാങ്ക് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 50,000 രൂപയായി ആര്‍ബിഐ ഉയര്‍ത്തിയത്. എന്നാല്‍ നേരത്തെ ഇത് 24,000 രൂപയായിരുന്നു.
ഫെബ്രുവരി 20 മുതല്‍ രൂപ പിന്‍വലിക്കാമെന്ന് റിസര്‍വ്ബാങ്ക് അറിയിച്ചിരുന്നെങ്കിലും 21 മുതലാണ് ഭൂരിഭാഗം ബാങ്കുകളിലും ഇളവ് പ്രാബല്യത്തില്‍ വരുന്നത്. മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം പൂര്‍ണമായും നീക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം.






