
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യം വന്‍ പ്രതിസന്ധി നേരിടുമ്പോള്‍ 500 ന് പിന്നാലെ നശിപ്പിക്കപ്പെടതും തിരിച്ചെടുക്കപ്പെട്ടതുമായ 1000 ന്റെ നോട്ടുകളും മടക്കി കൊണ്ടുവരാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ആലോചിക്കുന്നു. അതേസമയം ഇത് എപ്പോള്‍ പുറത്തിറക്കുമെന്ന വ്യക്തമല്ല. ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്.
നവംബര്‍ 8 ന് നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെ പഴയ 1000 ന്റെയും 500 ന്റെയും നോട്ടുകള്‍ അസാധുവാക്കുകയും പകരം 2000 ന്റെയും പുതിയ 500 ന്റെയും നോട്ടുകള്‍ മാത്രമായിരുന്നു വിപണിയില്‍ എത്തിച്ചത്. പുതിയ 1000 ന്റെ നോട്ടുകളുടെ നിര്‍മ്മാണം ആര്‍ബിഐ തുടങ്ങിക്കഴിഞ്ഞതായും ജനുവരിയില്‍ തന്നെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നതായും പത്രം പറയുന്നുണ്ട്. അതേസമയം പുതിയ 1,000 നോട്ട് എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
കള്ളനോട്ട് വ്യാപകമായിരുന്ന അവസ്ഥയില്‍ മംഗള്യാന് ഉള്‍പ്പെടെയുള്ള പുതിയ ഡിസൈനോടും പുതുക്കിയ സുരക്ഷാ സംവിധാനത്തോടും കൂടിയായിരുന്നു 500 ന്റെയും 2000 ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്. പുതിയനോട്ടുകള്‍ നോട്ട അസാധുവാക്കലിന് ഇരയാക്കിയ 15.44 ലക്ഷം കോടി രുപയുടെ മൂല്യത്തിന് സമാനമായിട്ടായിരുന്നു പുറത്തിറക്കിയതും. പുതിയ 500 ന്റെയും 2000 ന്റെയും നോട്ടുകളുടെ മൂല്യം സെന്‍ട്രല്‍ ബാങ്ക് കൃത്യമായി വ്യക്തമാക്കിയിട്ടില്ല. നോട്ട് അസാധുവാക്കലിനൊപ്പം പണം പിന്‍വലിക്കലിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
ആഴ്ചയില്‍ 24,000 എന്നത് ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 50,000 എന്നാക്കി മാറ്റി. മാര്‍ച്ച് 13 ഓടെ എല്ലാ പരിധികളും എടുത്തുമാറ്റുകയും ചെയ്തു. നിലവില്‍ നേരിടുന്ന 2000 വിറ്റഴിക്കാനുള്ള ബുദ്ധിമുട്ട് 1000 എത്തുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.






