സെമിത്തേരിയിലെ മുളയില്‍ രണ്ട് വയസുകാരിയെ കെട്ടിയിട്ട് പിതാവിന്റെ ക്രൂരത. തന്നില്‍ നിന്ന് വിവാഹമോചനം തേടിപ്പോയ ഭാര്യയുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്. ചൈനയിലാണ് സംഭവം. സെമിത്തേരിയില്‍ നിന്ന് കുട്ടിയുടെ കരച്ചില് കേട്ട് പ്രദേശവാസികള്‍ പരിശോധന നടത്തിയപ്പോഴാണ് ക്രുരത കണ്ടെത്തിയത്.
പേടിച്ച് വിറച്ച് അലറിനിലവിളിക്കുന്ന നിലയിലാണ് പ്രദേശവാസികള്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ച വിവരമറിഞ്ഞ് തന്നില്‍ നിന്ന് വിവാഹമോചനം തേടിപ്പോയ ഭാര്യ തിരിച്ചു വരുമെന്ന് കുട്ടിയുടെ പിതാവ് കരുതി. സിചുവാന്‍ പ്രവിശ്യയിലെ ലിഫു ടൗണിലാണ് സംഭവം. ജനുവരി 28നാണ് പെണ്‍കുട്ടിയെ സെമിത്തേരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിയാന് ഡിയാന് എന്നാണ് പെണ്‍കുട്ടിയുടെ പേരെന്ന് എഴുതിയ ബോര്‍ഡ് പെണ്‍കുട്ടിയുടെ പുറത്ത് തൂക്കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പേരും ബോര്‍ഡിന് പുറത്ത് എഴുതിയിരുന്നു. മുത്തശ്ശിയുടെ ശവക്കുഴിക്ക് സമീപത്ത് തന്നെയാണ് പെണ്‍കുട്ടിയെ കെട്ടിയിട്ടത്.






