
കുവൈത്ത്സിറ്റി: കുവൈറ്റിലെ ഡീസലൈനേഷന്‍ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് മരിച്ച സംഭവത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി. ഇറാന് ആക്രമണ പശ്ചത്തലത്തില്‍ സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കുന്നതിന് എംബസി, കുവൈറ്റ് അധികാരികളുമായി ഏകോപനം നടത്തി വരുകയാണന്നും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
തിങ്കളാഴ്ച അതിരാവിലെ നടന്ന ആക്രമണ സംഭവത്തിലാണ് ഒരു ഇന്ത്യക്കാരന് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പവര്‍, വാട്ടര്‍ ഡിസ്റ്റിലേഷന്‍ പ്ലാന്റുകളിലൊന്നിലെ ഒരു സേവന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായും
വൈദ്യുതി-ജല- പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയ വക്താവ് ഫാത്തിമ ജവഹര്‍ ഹയാത്ത് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.






