
ഇറാന്‍ നടത്തുന്ന ഭീകരാക്രമണത്തെകുറിച്ച് കുവൈത്തിലെ ഒരു പ്രവാസിയും പൊതുപ്രവര്‍ത്തകനുമായ അനിയന്‍ കുഞ്ഞു പാപ്പച്ചന്റെ കഴ്ചപ്പാടില്‍ ഒരു ചെറു വിവരണം. കഴിഞ്ഞ 29 വര്‍ഷമായി കുവൈറ്റില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍, ഈ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും പരിഗണനയ്ക്കും ആദ്യം തന്നെ ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
നിലവിലെ സാഹചര്യങ്ങള്‍ക്കിടയിലും ദൈനംദിന ജീവിതം പൊതുവെ സാധാരണ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, യുദ്ധം നീണ്ടുപോകുമോ എന്ന ആശങ്കയാണ് ഇവിടെ കഴിയുന്ന പ്രവാസികള്‍ക്കും നാട്ടുകാരനും ഒരുപോലെ ഉള്ളത്. യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന പ്രത്യാശയിലാണ് എല്ലാവരും.

-അനിയന്‍ കുഞ്ഞു പാപ്പച്ചന്‍
സര്‍ക്കാര്‍ കരുതല്‍:-
അയല്‍രാജ്യമായ ഇറാനില്‍ നിന്ന് മിസൈലുകളോ ഡ്രോണ്‍ വഴിയുള്ള ആക്രമണമുണ്ടായാല്‍ മുന്‍കൂട്ടി സൈറണ്‍ മുഴക്കി ജനങ്ങളെ അറിയിക്കുന്ന സംവിധാനം കുവൈറ്റ് സര്‍ക്കാരിനുണ്ട്. അതോടൊപ്പം, സുരക്ഷിതമായ ഫ്ലാറ്റുകളിലും റൂമുകളിലും തുടരാന്‍ നിര്‍ദ്ദേശിക്കുന്നു.
സൈറണ്‍ മുഴങ്ങുന്ന സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കണമെന്നും സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഈ സാഹചര്യങ്ങളില്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ മികച്ച സുരക്ഷയാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.
മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ വീഴുന്ന പ്രദേശങ്ങളിലേക്ക് സമീപിക്കുകയോ അവ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഇത് അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ്. ഈ മേഖലയില്‍ കുവൈറ്റ് സര്‍ക്കാരിന്റെ ഇടപെടലുകള്‍ വളരെ ഉത്തരവാദിത്വപരമാണ്.

-കുവൈത്ത് പ്രധാനമന്ത്രിയുടെ നേത്യത്വത്തിലുള്ള മന്ത്രിസഭ യോഗം
ഒത്ത് ചേരലുകള്‍ക്ക് വിലക്ക്:-
എന്നാല്‍, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍, വിനോദപരിപാടികള്‍, പള്ളികളിലെ കൂട്ടായ പ്രാര്‍ത്ഥനകള്‍ തുടങ്ങിയ സാമൂഹിക ഇടപെടലുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നത് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നു. അതൊഴിച്ചാല്‍, മറ്റു എല്ലാ കാര്യങ്ങളും സാധാരണ നിലയിലാണ് നടക്കുന്നത്.

കുവൈത്ത് പ്രധാനമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിലയിരുത്തുന്നു
ജോലി സാധാരണ നിലയില്‍:-
ഞാന്‍ ജോലി ചെയ്യുന്നത് സൗദി അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശത്താണ്, താമസസ്ഥലത്തുനിന്ന് ഏകദേശം 110 കിലോമീറ്റര്‍ ദൂരത്തില്‍.
കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ (ജോയിന്റ് ഓപ്പറേഷന്‍) ജോലിചെയ്യുന്ന ആളാണ് ഞാന്‍. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഒന്ന്-രണ്ടുദിവസം മാത്രം ജോലി തടസ്സപ്പെട്ടിട്ടുള്ളതല്ലാതെ, യുദ്ധം കാരണം ജോലിയില്‍ തടസ്സമുണ്ടായിട്ടില്ല.
ഞങ്ങളുടെ ജോലി തുടരുകയാണ്, ശമ്പളവും കൃത്യമായി ബാങ്കില്‍ ലഭിക്കുന്നു. ജോലി സമയം സാധാരണ പോലെ എട്ട് മണിക്കൂറാണ്, ജീവനക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടില്ല.
സുരക്ഷയുടെ ഭാഗമായി കമ്പനി പ്രത്യേക പരിശീലനങ്ങളും സേഫ്റ്റി ക്ലാസുകളും നല്‍കിയിട്ടുണ്ട്. ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോള്‍ തിരിച്ചറിയാന്‍ ഗ്യാസ് സെന്‍സറുകളും ജോലിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ജോലി സുരക്ഷിതമല്ലെങ്കില്‍ അത് നിര്‍ത്താമെന്ന നിര്‍ദ്ദേശവും കമ്പനി നല്‍കുന്നുണ്ട്.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെ ജോലി സംബന്ധമായി യാതൊരു ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിട്ടില്ല.
പ്രതിസന്ധയിലും അന്നം തരുന്ന രാജ്യത്തിനെപ്പം:-
സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധമില്ലാത്ത അനാവശ്യ വീഡിയോകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണകള്‍ക്ക് ആദ്യ-ഘട്ടത്തില്‍ ഇടയായിരുന്നു.എന്നാല്‍,സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ശിക്ഷാനടപടി കടുപ്പിച്ചതോടെ അതിന് വിരാമമായി. മാത്രവുമല്ല,സര്‍ക്കറിന്റെ വിവിധ ഔദ്ദ്യോഹിക എജന്‍സികള്‍ മുഖേന ദിനംപ്രതി പ്രസ്താവനങ്ങള്‍ ഇറക്കുന്നതോടെ വാര്‍ത്തകള്‍ക്ക് കൃത്വതയുമായി.
പ്രസ്തുത യുദ്ധപ്രതിസന്ധി എപ്പോള്‍ തീരുമെന്ന ഒരു ആശങ്കമാത്രമാണ് മുന്നിലുള്ളത്. അന്നം നല്‍കുന്ന ഈ രാജ്യത്തിന്റെ പ്രതിസന്ധിയില്‍ അവരോടൊപ്പം നില്‍ക്കാനാണ് എന്റെ ആഗ്രഹം. വിശ്വാസത്തോടെയും പ്രാര്‍ത്ഥനയോടെയും, ഈ രാജ്യത്തോടുള്ള സ്നേഹത്തോടെയും മുന്നോട്ടുപോകാനാണ് എന്റെ തീരുമാനം.