ദോഹ:ഖത്തർ കേരള ഇസ്ലാഹി സെൻ്ററിന്പുതിയ ഭാരവാഹികൾ.പ്രസിഡണ്ടായി കെ ടി ഫൈസൽ സലഫി,ജനറൽസെക്രട്ടറിയായി സെലു അബൂബക്കർട്രഷററായി മുഹമ്മദലി മൂടാടി എന്നിവരടങ്ങുന്ന പുതിയ നേതൃത്വത്തെയാണ് 2026-2027 വർഷ കാലയളവിലേക്ക് ഭാരവാഹികളായി കൗൺസിൽ തെരഞ്ഞെടുത്തത്.ഉമർ സ്വലാഹി ,മുജീബ്റഹ്മാൻ മിശ്കാത്തി,നിയാസ് കാവുങ്ങൽ ,ആഷിഫ് അഹ്മദ് എന്നിവരാണ് വൈസ് പ്രസിഡണ്ട് മാർ.ജോയിൻ്റ് സെക്രട്ടറിമാരായി സ്വലാഹുദ്ദീൻ സ്വലാഹി, അബ്ദുൽ ഹക്കീം പിലാത്തറ, ഡോ.ഹാഫിസ് അഹ്മദ് എന്നിവരെയും തെരഞ്ഞെടുത്തു.അബ്ദുല്ലത്തീഫ് മയ്യിൽ,ഫൈസൽ സലഫി തയ്യിൽ , നൗഷാദ് സലഫി, ഫാസിൽ കുന്നത്ത് , മുഹമ്മദ് അബ്ദുൽ അസീസ് , സുബീൻ പി ഡി , അഷ്റഫ് പരപ്പനങ്ങാടി എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ഖാലിദ് കട്ടുപ്പാറ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
ഷഫീക്ക് അറയ്ക്കൽ






