
കുവൈത്ത്സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തില്‍ മരണമടഞ്ഞ മുണ്ടക്കയം പുത്തന്‍ചന്ത ചരുവിള പുത്തന്‍ വീട്ടില്‍ പ്രിയറാണി ലൈജുവിന്റെ (51)സംസ്കാരം നാളെ നടക്കും. മൃതദേഹം ഇന്ന് രാവിലെ കുവൈത്ത് എയര്‍വേഴ്സ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
സംസ്കാരം ബുധനാഴ്ച 11.30-ന് മുണ്ടക്കയം സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.
കുവൈത്തിലെ ഒരു അറബിക് സ്കൂളിലെ ജീവനക്കാരിയായിരുന്നു പരേത.കുവൈത്ത് സെന്റ് പീറ്റേഴ്സ് സി.എസ്.ഐ അംഗമാണ്.
ഭര്‍ത്താവ് ഗോപി ലൈജു. മകള്‍-ലിയ ലൈജു(നഴ്സിംഗ് വിദ്യാര്‍ത്ഥിനി-ബെംഗളൂരു)പടിവാതുക്കല്‍ വര്‍ഗീസ് ജോസഫിന്റെയും സാറാമ്മ ജോസഫിന്റെ മകളാണ് പ്രിയറാണി.






