ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ഇടുക്കിയിലെ മിടുക്കനാര്‌? എ. ജയശങ്കര്‍ പറയുന്നു

Authored by എ. ജയശങ്കര്‍ | Last updated: 31 Mar 2026, 11:49 PM | 3 min read

Print
Who is the smartest person in Idukki?
റോഷി അഗസ്‌റ്റിന്റെ ആദ്യ മത്സരം 1996-ല്‍ പേരാമ്പ്രയിലായിരുന്നു. അന്ന്‌ അദ്ദേഹം യൂത്ത്‌ ഫ്രണ്ടിന്റെ സംസ്‌ഥാന പ്രസിഡന്റും കെ.എം. മാണിയുടെ വത്സല ശിഷ്യനുമായിരുന്നു. അത്ര എളുപ്പത്തില്‍ ജയിക്കുന്ന മണ്ഡലമല്ല പേരാമ്പ്ര. സ്‌ഥിരമായി കേരളാ കോണ്‍ഗ്രസ്‌ മത്സരിക്കുന്നു എന്നുമാത്രം. അന്ന്‌ സി.പി.എം. സ്‌ഥാനാര്‍ഥിയോട്‌ പരാജയപ്പെട്ടു.

പാലാ സ്വദേശിയായ റോഷി 2001-ല്‍ ആണ്‌ ഇടുക്കിയില്‍ വന്ന്‌ അങ്കം കുറിച്ചത്‌. ഇടുക്കിയില്‍ വന്നപ്പോള്‍ രണ്ട്‌ സൗകര്യങ്ങള്‍ ഒത്തുകിട്ടി. ഒന്ന്‌ യു.ഡി.എഫ്‌. തരംഗം. മറ്റൊന്ന്‌ ത്രികോണ മത്സരവും. ഇടതുമുന്നണിയിലെ ഔദ്യോഗിക സ്‌ഥാനാര്‍ഥി ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായ എം.എസ്‌. ജോസഫ്‌ ആയിരുന്നു. എല്‍.ഡി.എഫ്‌. റിബലായി സുലൈമാന്‍ റാവുത്തര്‍. റാവുത്തര്‍ മത്സരിച്ചപ്പോള്‍ ഇടതുവോട്ടുകള്‍ ഭിന്നിച്ചു. റാവുത്തര്‍ കാര്യമായി വോട്ടുപിടിച്ചു. അങ്ങനെ റോഷി ആദ്യമായി നിയമസഭയില്‍ എത്തി. ജയിച്ചതിനു ശേഷം റോഷി പിന്നീട്‌ ശരിക്കും ഇടുക്കിക്കാരനായി. ഇടുക്കിയുടെ സുഖദുഖങ്ങളില്‍ പങ്കാളിയായി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചപ്പാത്തില്‍പോയി ഉപവാസം നടത്തി.

നയം, വിനയം, അഭിനയം ഇതില്‍ മൂന്നിലും മാണിസാറിന്റെ ശിഷ്യനാണ്‌ റോഷി. മാണിസാറിന്റെ ബുദ്ധിപരമായ കഴിവുകള്‍ റോഷിക്ക്‌ അവകാശപ്പെടാനും സാധിച്ചില്ല. എന്നാല്‍, ജനങ്ങളുമായിട്ടുള്ള ഇടപെടലില്‍ മാണിസാറിനെപ്പോലും അല്‍പം അതിശയിപ്പിക്കും എന്നു പറഞ്ഞാല്‍ അത്‌ഭുതപ്പെടാനില്ല. എല്ലാവരോടും എല്ലായ്‌പ്പോഴും സ്‌നേഹത്തിലും സൗഹാര്‍ദത്തിലും മാത്രമേ സംസാരിക്കൂ. ആരോടും തട്ടിക്കയറുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ല. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാനുള്ള കഴിവുകൊണ്ട്‌ റോഷി വീണ്ടും വീണ്ടും ജയിച്ചുകൊണ്ടിരുന്നു. ഇടുക്കിയില്‍ ഒരിക്കലും ശക്‌തരായ എതിരാളിയും റോഷിക്കുണ്ടായിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്‌. 2006-ല്‍ വി.എസ്‌. തരംഗത്തില്‍പ്പോലും റോഷി നിസാരമായി ജയിച്ചു.

അദ്ദേഹത്തിന്‌ ഒരു എതിരാളി എന്നു തോന്നിപ്പിച്ചത്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ 2011-ല്‍ വന്നപ്പോഴായിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥിയായിരുന്നു ഫ്രാന്‍സിസ്‌. കെ.എം. ജോര്‍ജിന്റെ മകനെന്ന നിലയില്‍ മാത്രമല്ല, പൊതുവേ സ്വീകാര്യനും ആളുകള്‍ക്കിടയില്‍ മതിപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടതുപക്ഷത്തിന്‌ അനുകൂലമായ സാഹചര്യമായിരുന്നിട്ടുകൂടിയും അന്നും റോഷി തോറ്റില്ല. 2016-ല്‍ ഇടതു തരംഗത്തെയും ഫ്രാന്‍സിസ്‌ ജോര്‍ജിനെയും മറികടന്ന്‌ റോഷി പിന്നെയും ജയിച്ചു.

2021-ല്‍ മുന്നണി ബന്ധങ്ങള്‍ മാറിമറഞ്ഞു. റോഷി ഇടതുമുന്നണിയിലായി. മുന്നണി മാറിയിട്ടും റോഷിക്ക്‌ തട്ടുകേടുണ്ടായില്ല. എതിര്‍ സ്‌ഥാനാര്‍ഥി ജോസഫ്‌ ഗ്രൂപ്പില്‍നിന്ന്‌ വീണ്ടും ഫ്രാന്‍സിസ്‌ ജോര്‍ജ്‌. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അപ്പോഴേക്കും ഇടുക്കിയില്‍ ദീര്‍ഘകാലം പാര്‍ലമെന്റ്‌ അംഗമായിരിക്കുകയും ചിരപരിചിതനാകുകയും ചെയ്‌തിരുന്നു. എന്തിനേറെ, പൊതുവേ യു.ഡി.എഫിന്‌ മേല്‍ക്കൈ ഉണ്ടായിരുന്ന സ്‌ഥലമായിരുന്നിട്ടും ഇടുക്കി മണ്ഡലത്തില്‍ റോഷിയെ തോല്‍പിക്കാന്‍ അന്നും സാധിച്ചില്ല. അതോടെ രണ്ടു മുന്നണിയില്‍നിന്നും ജയിക്കാന്‍ കഴിയുന്നയാളാണ്‌ താനെന്ന്‌ റോഷി തെളിയിച്ചു.

റോഷിയുടെ ഭാഗ്യം കൊണ്ടും പാലായില്‍ തോറ്റ ജോസ്‌ കെ. മാണിയുടെ ദൗര്‍ഭാഗ്യംകൊണ്ടും റോഷിക്ക്‌ മന്ത്രിയാകാനായി. അങ്ങനെ 25 വര്‍ഷം നീണ്ട നിയമസഭാജീവിതത്തില്‍ മന്ത്രിയാകാനും യോഗമുണ്ടായി. മാര്‍ക്‌സിസ്‌റ്റുകാരുമായിട്ടും നല്ല ബന്ധമാണ്‌ റോഷിക്ക്‌. മാണി ഗ്രൂപ്പ്‌ ഇടതു മുന്നണി വിട്ടുപോകുമെന്ന ഘട്ടത്തില്‍ ഇടതു മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്‌ റോഷിയാണെന്നത്‌ പരസ്യമായ രഹസ്യമാണ്‌. അതുകൊണ്ട്‌ മാര്‍ക്‌സിസ്‌റ്റുകാരെ സംബന്ധിച്ച്‌ റോഷിയുടെ ജയം അനിവാര്യമാണ്‌. വെറുതേ ഒരു മുന്നണിയുടെ ഘടകകക്ഷിക്കു കിട്ടുന്ന പരിഗണനയല്ല റോഷിക്ക്‌ ഇടതുമുന്നണിയില്‍ ലഭിക്കുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പ്‌ പിളര്‍ന്നാല്‍ കേരളാ കോണ്‍ഗ്രസ്‌ 'റോ' ഉണ്ടാകുമെന്ന്‌ അഞ്ചുകൊല്ലം മുന്‍പ്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. ഏതാനും ആഴ്‌ചകള്‍ക്കു മുന്നേ പിളരുന്നതിന്റെ വക്കിലെത്തിയിരുന്നുവെങ്കിലും പിളര്‍ന്നില്ല. മാണി വിഭാഗം എല്‍.ഡി.എഫില്‍ ഉറച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസിലൊരു പിണറായി ഗ്രൂപ്പ്‌ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ റോഷിയുടെ നേട്ടം.

പക്ഷേ, ഇക്കുറി അദ്ദേഹത്തിന്‌ ശക്‌തനായ ഒരു എതിരാളിയെ ആണ്‌ നേരിടേണ്ടത്‌; മുന്‍ ഡി.സി.സി. പ്രസിഡന്റ്‌ റോയ്‌ കെ. പൗലോസ്‌. ഇവിടെ സ്‌ഥാനമോഹികള്‍ വേറെയുമുണ്ടായിരുന്നു. അവരൊക്കെ നിരാശരാണ്‌. മറ്റൊന്ന്‌ ഇക്കുറി റോയ്‌ കെ. പൗലോസ്‌ ജയിച്ചാല്‍ മറ്റുള്ളവര്‍ക്ക്‌ ആയുഷ്‌കാലത്തേക്ക്‌ ഇനി ഇടുക്കി സീറ്റില്‍ ക്ലെയിമുണ്ടാകില്ല. ഇടുക്കിയിലെ നേതാക്കന്‍മാര്‍ക്ക്‌ പുറത്തുപോയി മത്സരിച്ച്‌ ജയിക്കാന്‍ പാടാണ്‌. എന്നാല്‍, ഇടുക്കിക്ക്‌ പുറത്തുള്ളവര്‍ ഇടുക്കിയില്‍ വന്നു മത്സരിക്കുന്നു. ജയിക്കുന്നയാളെ സംബന്ധിച്ച്‌ ആ മണ്ഡലം അട്ടിപ്പേറായി കിട്ടും.

റോയ്‌ കെ. പൗലോസിന്‌ സ്വാധീനവും ആവശ്യത്തിനു പണവുമുണ്ട്‌. പക്ഷേ, സാമുദായികമായി നോക്കുമ്പോള്‍ ചെറിയ ഒരു പൊരുത്തക്കേട്‌ കാണാം. റോഷി അഗസ്‌റ്റിന്‍ സിറിയന്‍ കത്തോലിക്കനും റോയ്‌ യാക്കോബായ വിഭാഗത്തില്‍പ്പെട്ടയാളുമാണ്‌. എന്നു മാത്രമല്ല, റോയ്‌ കെ. പൗലോസിന്‌ ഇടുക്കി സീറ്റ്‌ കിട്ടാന്‍ വേണ്ടിയാണ്‌ പെരുമ്പാവൂരിലെ എല്‍ദോസ്‌ കുന്നപ്പിള്ളിക്ക്‌ സീറ്റ്‌ നിഷേധിച്ചത്‌. പെരുമ്പാവൂര്‍ സീറ്റ്‌ യു.ഡി.എഫ്‌. കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടയാള്‍ക്കാണ്‌ നല്‍കിയത്‌. മനോജ്‌ മൂത്തേടന്‍ എന്ന കത്തോലിക്കനാണ്‌ പെരുമ്പാവൂരിലെ സ്‌ഥാനാര്‍ഥി. പെരുമ്പാവൂരില്‍ യാക്കോബായ സഭയ്‌ക്കു നഷ്‌ടമായ സീറ്റാണ്‌ ഇടുക്കിയില്‍ നല്‍കിയത്‌. ഇടുക്കി മണ്ഡലത്തില്‍ കത്തോലിക്കരാണ്‌ കൂടുതല്‍. പക്ഷേ, അത്‌ വോട്ടിങ്ങില്‍ പ്രതിഫലിക്കണമെന്നിമല്ല. റോഷിക്ക്‌ ഇടുക്കി, ചങ്ങനാശേരി, പാലാ മെത്രാന്‍മാരുടെ കൈവയ്‌പുണ്ട്‌.

എം.എല്‍.എ. എന്ന നിലയ്‌ക്കും മന്ത്രിയെന്ന നിലയ്‌ക്കും റോഷി ചിരപരിചിതനാണ്‌ മണ്ഡലത്തില്‍. മാണി സാറിന്റെ സവിശേഷമായ രാഷ്‌ട്രീയ പൊതു ഇടപെടല്‍ രീതികള്‍ റോഷിക്കാണ്‌ കൂടുതലായുള്ളത്‌. മാണി സാറിന്റെ മകനായ ജോസ്‌ കെ. മാണിക്കുപോലും ആ കഴിവുകിട്ടിയിട്ടില്ല. പക്ഷേ, മാണി സാറിന്റെ പാര്‍ലമെന്ററി എക്‌സ്‌പീരിയന്‍സ്‌, നിയമപരിജ്‌ഞാനം എന്നിവയൊന്നും റോഷിക്ക്‌ അവകാശപ്പെടാനാവില്ല.

ഇക്കുറി പൊതുവേ യു.ഡി.എഫ്‌. അനുകൂല അന്തരീക്ഷമാണുള്ളത്‌. തരംഗത്തിനൊപ്പം ജയിക്കുന്ന കൂട്ടത്തില്‍ ഒരു പക്ഷേ റോയിയും കണ്ടേക്കാം. സ്‌ഥാനാര്‍ഥികള്‍ തമ്മില്‍ തട്ടിച്ചനോക്കുമ്പോള്‍ റോഷിയും റോയിയും തുല്യരല്ല. കൂടുതല്‍ ശക്‌തന്‍ റോഷിയാണ്‌. റോയി ആദ്യമായിട്ടാണ്‌ മത്സരിക്കുന്നത്‌. മാത്രവുമല്ല, അദ്ദേഹത്തിന്‌ പി.ടി. തോമസിന്റെ ആരാധകരുടെ അനിഷ്‌ടം കൂടി കിട്ടിയിട്ടുണ്ട്‌. സ്‌ഥാനാര്‍ഥിയായതിനുശേഷം ആദ്യമേ പി.ടിയുടെ കുഴിമാടത്തില്‍ റോയി എത്തിയില്ല എന്നതാണ്‌ കാരണം. ആറു ദിനം കഴിഞ്ഞാണത്രേ റോയി അവിടെെച്ചന്നത്‌ എന്നതാണ്‌ പി.ടി. അനുകൂലികള്‍ പരിതപിക്കുന്നത്‌. പി.ടിയെ അനാദരിച്ചു എന്നതും സീറ്റ്‌ കിട്ടാതെപോയവരുടെ സങ്കടവും കുശുമ്പും എല്ലാം റോയിക്ക്‌ ക്ഷീണമാകുന്നു.

ബി.ഡി.ജെ.എസ്‌. അത്ര ശക്‌തമെല്ലങ്കിലും എസ്‌.എന്‍.ഡി.പി. യൂണിയന്‍ ശക്‌തമാണ്‌. ബി.ഡി.ജെ.എസിന്റെ ജില്ലാ പ്രസിഡന്റ്‌ പ്രതീഷ്‌ പ്രഭയാണ്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി. പ്രതീഷ്‌ പിടിക്കുന്ന വോട്ട്‌ ആരെ ബാധിക്കുമെന്നതും വിഷയമാണ്‌. വലിയ വാശിയേറിയ പോരാട്ടം റോഷിയും റോയിയും തമ്മിലാണ്‌. സാധാരണഗതിയില്‍ റോഷി ജയിക്കേണ്ടതാണ്‌. വിവിധ എതിര്‍തരംഗങ്ങളെ അതിജീവിച്ചയാളാണല്ലോ റോഷി. അതിനു പുറമേ ഗ്രൂപ്പിന്‌ അതീതമായി കേരളാ കോണ്‍ഗ്രസ്‌ പിന്തുണയും ഉണ്ട്‌. സീറ്റ്‌ നഷ്‌ടപ്പെട്ട ജോസഫ്‌ ഗ്രൂപ്പുകാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും റോഷിക്കൊപ്പമാണ്‌. കൂടാതെ പള്ളിയുടെയും പട്ടക്കാരുടെയും പിന്തുണയുമുണ്ട്‌. അങ്ങനെ നല്ല സ്‌ട്രോങ്‌ വിക്കറ്റിലാണ്‌ റോഷി നില്‍ക്കുന്നത്‌.

അതേസമയം, റോയ്‌ കെ. പൗലോസ്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌. എല്‍.ഡി.എഫ്‌. വിരുദ്ധതരംഗമാണ്‌ റോയിക്ക്‌ തുണ. ഈ വിരുദ്ധ തരംഗത്തില്‍നിന്ന്‌ പ്രതീഷ്‌ എത്ര പിടിക്കും എന്നതും ശ്രദ്ധിക്കണം. യു.ഡി.എഫ്‌. നൂറു സീറ്റ്‌ കടക്കുന്ന രാഷ്‌ട്രീയ സുനാമിയുണ്ടായാല്‍ റോഷി തോല്‍ക്കും. അതില്‍ കുറഞ്ഞ പേമാരി, കൊടുങ്കാറ്റ്‌, ചുഴലിക്കാറ്റ്‌ എന്നിവയിലൊന്നും റോഷി വീഴില്ല. അത്രയ്‌ക്ക്‌ വേരുകള്‍ ആഴത്തില്‍ ഉറപ്പിച്ചു നില്‍ക്കുകയാണ്‌ മണ്ഡലത്തില്‍ റോഷി.

About Author:

Author photo

എ. ജയശങ്കര്‍

ബന്ധപ്പെട്ട വാർത്തകൾ

No Image

പഴയ പോരാട്ടം ആവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട

ആഴങ്ങളല്ല, അകലങ്ങളാണെളുപ്പം!

ആഴങ്ങളല്ല, അകലങ്ങളാണെളുപ്പം!

മറക്കരുത്‌, ഇത്‌ ജനാധിപത്യമാണ്‌

മറക്കരുത്‌, ഇത്‌ ജനാധിപത്യമാണ്‌

ഉയിര്‍പ്പിന്റെ സന്ദേശം; ആയുധങ്ങള്‍ക്ക്‌ നല്‍കാനാവാത്ത സമാധാനം

ഉയിര്‍പ്പിന്റെ സന്ദേശം; ആയുധങ്ങള്‍ക്ക്‌ നല്‍കാനാവാത്ത സമാധാനം

ലഗ്നാലും ചന്ദ്രാലും ഏറ്റുമാനൂര്‍ പറയുന്നത്‌- ജയശങ്കര്‍ എഴുതുന്നു

ലഗ്നാലും ചന്ദ്രാലും ഏറ്റുമാനൂര്‍ പറയുന്നത്‌- ജയശങ്കര്‍ എഴുതുന്നു

ചരിത്രത്തിലേക്ക്‌ പറന്നുയര്‍ന്ന്‌ ആര്‍ട്ടിമിസ്‌ 2

ചരിത്രത്തിലേക്ക്‌ പറന്നുയര്‍ന്ന്‌ ആര്‍ട്ടിമിസ്‌ 2