
ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും അടുത്തകാലത്തൊന്നും ഇന്ത്യയിലേക്കില്ലെന്ന് വിവാദ വ്യവസായി വിജയ് മല്യ. ബ്രിട്ടനിലെ നിയമങ്ങളില്‍ താന്‍ സുരക്ഷിതനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനായി തന്നെ ഫുട്ബോള്‍ തട്ടുന്ന പോലെ തട്ടുകയാണെന്നും മല്യ അഭിപ്രായപ്പെട്ടു. സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താത്പര്യമാണെന്നും മദ്യരാജാവ് ചൂണ്ടിക്കാണിച്ചു. ഒരു അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മല്യ തുറന്നടിച്ചത്.
തന്നെ കൈമാറുന്നതിന് നിര്‍ദ്ദേശിക്കാന്‍ ഇന്ത്യയ്ക്ക് യാതൊരു വിധ അധികാരവുമില്ലെന്നും ഇംഗ്ലണ്ടില്‍ പറഞ്ഞു. ഇന്ത്യയില്‍ തന്റെ പേരില്‍ പലരും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മല്യ പറഞ്ഞു.
വായ്പ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന വ്യവസായിയെ തിരിച്ചുകൊണ്ടുവരണമെന്ന കോടതിയുത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്നതിനാണ് മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മുംബൈ പ്രത്യേകകോടതി രണ്ടാഴ്ച മുന്‍പ് ഉത്തരവിട്ടിരുന്നു.






