കുമളി: പീരുമേട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി രതീഷ് വരകുമലയുടെ തെരഞ്ഞെടുപ്പ് പര്യടനം വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മ്ലാമലയില്‍ ബി.ജെ.പി. സൗത്ത് ജില്ലാ അധ്യക്ഷന്‍ വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
പീരുമേടിന്റെ എക്കാലത്തെയും പ്രശ്നങ്ങള്‍ തോട്ടംമേഖലയുമായി ബന്ധപ്പെട്ടത് തന്നെയാണന്നും എന്നാല്‍ കാലങ്ങളായി വാഗ്ദാനങ്ങള്‍ മാത്രം നല്കി കടന്നു പോകുന്ന ഇടതു വലതു മുന്നണികളെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കു ന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹകരണ വകുപ്പിന്റെ സഹായത്തോടെ ടീ എസ്റ്റേറ്റ് ഡെവലപ്മെന്റ് കോര്പറേഷന് രൂപീകരിച്ച് 1000 കോടിയുടെ സ്പെഷല്‍ പാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പിലാക്കും. അങ്ങനെ നടപ്പിലാക്കുന്നതോടെ അടഞ്ഞു കിക്കെുന്ന തോട്ടങ്ങള്‍ തുറക്കുമെന്നും, തൊഴിലാളികളുടെ ലയങ്ങളുടെ നിലമെച്ചപ്പെടുമെന്നും, മികച്ച റോഡും കുടിവെള്ളവും ആശുപത്രികളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാന്‍ സാധിക്കുന്ന തരത്തില്‍ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വാളാര്‍ഡി, ഡൈമുക്ക്, മൂങ്കലാര്‍, 62-ാം മൈല്‍, നെല്ലിമല, വള്ളക്കടവ്, കറുപ്പാലം എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വണ്ടിപ്പെരിയാറ്റില്‍ സമാപിച്ചു.




