ഉപ്പുതറ: ഇന്നലെയുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഉപ്പുതറയില്‍ ഒരു വീട് തകര്‍ന്നു. മഴയോടൊപ്പം ഉണ്ടായ കാറ്റാണ് നാശം വിതച്ചത്. ഉപ്പുതറ 10 ഏക്കര്‍ കണ്ണംപള്ളില്‍ മേരിക്കുട്ടിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട് നാലോടെയാണ് മരശിഖിരം ഒടിഞ്ഞ് വീണ് മേരി ക്കുട്ടിയുടെ വീടിനു മുകളിലേക്ക് വീണത്. അപകട സമയം മേരിക്കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരു ന്നത്. വിവരം അറിഞ്ഞ് അയല്‍ വാസികള്‍ ഓടിയെത്തിയ ശേഷമാണ് മേരിക്കുട്ടി പുറഞ്ഞിറങ്ങിയത്.
അയല്‍വാസിയുടെ പുരയിടത്തിലെ മാവിന്റെ ശിഖരമാണ് മേരിക്കുട്ടിയുടെ വീടിന് മുകളിലേക്ക് വീണത്. വീടിന്റെ ഷീറ്റുകള്‍ പൊട്ടുകയും പൈപ്പുകള്‍ വളയുകയും ചെയ്‌തിട്ടുണ്ട്. ലക്ഷങ്ങളുടെ നാള്‍ നഷ്‌ടമാണുണ്ടായിരിക്കുന്നത്. വിവരം അറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജന്‍ വീട്ടിലെത്തി സഹായം വാഗ്‌ദാനം ചെയ്‌തു. പോലീസും സ്‌ഥലത്തെത്തി. നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ച് നീക്കി.




