
അടിമാലി: ദേവികുളം നിയോജക മണ്ഡലം യു.ഡി.എഫ്. സ്‌ഥാനാര്‍ഥി എഫ്. രാജയുടെ സ്‌ഥാനാര്‍ഥി പര്യടനം കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളില്‍ നടന്നു. കാന്തല്ലൂര്‍ പഞ്ചായത്ത് സ്വീകരണ യോഗം മൂന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്. വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കാന്തല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി. മുരുകയ്യ, രാഹുല്‍ രാജന്ദ്രന്‍, ഏബിന്‍ കുര്യന്‍, ബിജു പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. മറയൂര്‍ പഞ്ചായത്തിലെ പര്യടനം കെ.പി.സി.സി രാഷ്‌ട്രീയകാര്യസമിതി അംഗം എ.കെ മണി ഉദ്‌ഘാടനം ചെയ്‌തു. ആന്‍സി ആന്റണി, ജോമോന്‍ തോമസ്, കെ.പി രാജന്‍, ഉഷ ഹെന്ററി, ടി.ടി ഇസ്‌മയ്‌ല്‍ എന്നിവര്‍ പ്രസംഗിച്ചു. മറയൂരില്‍ നടന്ന സമാപനം സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി നിഷ സോമന്‍ ഉദ്‌ഘാടനം ചെയ്‌തു.



