കുമളി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ മുന്നണികളുടെ വാഗ്ദാന പെരുമഴയില്‍ കുളിരണിഞ്ഞ് മലയോര മേഖല. വിജയം ഉറപ്പിക്കുന്നതിനായി വമ്പന്‍ പ്രഖ്യാപനങ്ങളാണ് ഇടത്-വലത് മുന്നണികളും എന്‍.ഡി.എയും നല്‍കിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവും വന്യമൃഗങ്ങളുടെ കടന്നാക്രമ ണവുമെല്ലാം ചുണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നിരയിലെ സ്ഥാനാര്‍ഥിയും പ്രവര്ത്ത കരും കളത്തിലിറങ്ങിയിട്ടുള്ളത്.
മുന്നു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ ഇതിനോടകം രണ്ടും മൂന്നും റൗണ്ട് മണ്ഡലത്തില്‍ പ്രചാരണം നടത്തിക്കഴിഞ്ഞു. ഇടു ക്കി ജില്ലയിലെ സത്രത്തില്‍ അനുവദിക്കുകയും പിന്നീട് വനനിയമത്തിലുടക്കി പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്ത എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കുമെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കി കഴിഞ്ഞു. എല്‍.ഡി.എഫ് നല്‍കിയിരുന്ന രണ്ടായിരം രൂപാ ക്ഷേമ പെന്ഷന് മൂവായിരമാക്കുമെന്നാണ് യു.ഡി.എഫിന്റെ വാഗ്ദാനം.
അണക്കരയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിമാനത്താവളത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലത്ത് വിമാനത്താവളമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി ഉറപ്പ് നല്‍കിയിട്ടുണ്ട്. തോട്ടം മേഖലയില്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മൂന്നു മുന്നണികളും പറയുന്നു. വര്‍ഷങ്ങളായി മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് നടപ്പാക്കാന്‍ കഴിയാതെ പോയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നാണ് എന്‍.ഡി.എയുടെ ഉറപ്പ്. ഇതോടെ ആരെ വിശ്വസിക്കുമെന്നറിയാതെ ആശങ്കയിലാണു വോട്ടര്‍മാര്‍.
മുന്നണികളുടെ മത്സരിച്ചുള്ള പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വോട്ട് പെട്ടിയില്‍ പ്രതിഫലിക്കുമോ എന്നതാണ് അറിയേണ്ടത്. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ആദ്യം ആരംഭിച്ചത് തമിഴ്നാട്ടിലാണ്. ഇത് ടൗണ്‍ ബസുകളില്‍ മാത്രമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും സൗജന്യ യാത്രയും തമിഴ്നാട്ടിലുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ മാതൃകയാക്കി മുന്നണികള്‍ കേരളത്തിലും സമാനമായ ചില വാഗ്ദാനങ്ങള്‍ സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
കോളജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം നല്‍കുമെന്നതും യു.ഡി.എഫ്. പ്രകടന പത്രികയിലുണ്ട്. എല്ലാം കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കന്‍ പലിശരഹിത വായ്പ, ഇന്ദിരാ കാന്റീന് പദ്ധതി, റബര്‍ താങ്ങുവില 300 രൂപ, ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപ എന്നിവയെല്ലാം വാഗ്ദാനങ്ങളാണ്. എന്‍.ഡി.എ. അധികാരത്തില്‍ വന്നാല്‍ റബര്‍ വില കിലോയ്ക്ക് 250 രൂപയും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ റബര്‍ വിലക്ക് 300 രൂപയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സാമൂഹിക സുരക്ഷാ പെന്ഷന് അവകാശമാക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു പ്രത്യേക വകുപ്പ്, ശബരിമല ആചാര സംരക്ഷണത്തിനു നിയമം ഇതെല്ലാം യു.ഡി.എഫ് വാഗദാനങ്ങളാണ്. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും ജോലി നല്‍കുമെന്ന് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്.
കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ, ഈ അധ്യയന വര്‍ഷം 60,000 പേര്‍ക്ക് ജോലി, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി, അഭ്യസ്ഥവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ, വ്യവസായ മേഖലയില്‍ അഞ്ച് വര്‍ഷംകൊണ്ട് രണ്ടു ലക്ഷം കോടി നിക്ഷേപം, അതിവേഗ തെക്ക് വടക്ക് റെയില്‍പാത, ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകള്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ എന്നിവയാണു മുന്നണികളുടെ മറ്റ് തെരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍.




