
കരിങ്കുന്നം: ഹരിതകര്‍മ്മസേനാ അംഗങ്ങള്‍ക്കെതിരെ കരിങ്കുന്നം പഞ്ചായത്തില്‍ നടക്കുന്ന അവഹേളനവും അതിക്രമങ്ങളും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ഹരിതകര്‍മ്മ സേനാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അടു ത്തിടെ കരിങ്കുന്നത്തെ യുട്യൂബര്‍ സേനാ അംഗങ്ങളെ അപകീര്‍ത്തി പ്പെടുത്തുകയും സ്വകാര്യ വ്യക്തി ആക്രമിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അംഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കരിങ്കുന്നത്ത് ഹരിത കര്‍മ്മസേനാ സംരക്ഷണ സമിതിക്കു രൂപം നല്കി.
കോസ്മോ പൊളിറ്റന്‍ പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി പ്രസിഡന്റായി ഉഷാ വിജയനേയും, സെക്രട്ടറിയായി ഷീജ എം.എസിനേയും തെരഞ്ഞെടുത്തു.
പഞ്ചായത്ത് അംഗം കെ.ജി ദിനകര്‍, സി.ഡി.എസ് അംഗം സോമോള്‍ സി.എസ്. എന്നിവര്‍ രക്ഷാധികാരികള്‍ ആണ്. യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം കെ.പി. ഹരിദാസ്, മഹിളാ അസോസി യേഷന്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി. സുലോചന എന്നിവര്‍ പങ്കെടുത്തു.




