
അടിമാലി: ദേവികുളം നിയോജകമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. എ രാജയുടെ പ്രചാരണം ആദിവാസി ഉന്നതികളില്‍ നടന്നു. കോഴിയള, വേലിയാംപാറ, മാങ്ങാപ്പാറ, ചൂരക്കട്ടന്‍, തുമ്പിപ്പാറ, മച്ചിപ്ലാവ്, കട്ടമുടി, കുഞ്ചിപ്പെട്ടി, കുറത്തി, പടിക്കപ്പ്, ചാറ്റുപാറ, കുതിരയിള, കുരങ്ങാട്ടി, തലമാലി, പെട്ടിമുടി, പ്ലാമല, പരിശകല്ല്, ചിന്നപ്പാറ, പൂഞ്ഞാര്‍കണ്ടം, മന്നാംകാല തുടങ്ങിയ വിവിധ ആദിവാസി ഉന്നതികളില്‍ സന്ദര്‍ശിച്ച് വോട്ടുകള്‍ ഉറപ്പാക്കി.




