ഏറ്റുമാനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ വോട്ടര്‍മാരെ നേരില്‍ കണ്ടു പിന്തുണ ഉറപ്പാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് മണ്ഡലത്തില്‍ സജീവ പര്യടനത്തില്‍. ആര്‍പ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മഞ്ചാടിക്കരി കോളനിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.
കോളനി നിവാസികളുമായി നേരിട്ടു സംവദിച്ച അദ്ദേഹം പ്രദേശത്തെ വികസന പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ വിധി എഴുതണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. മണ്ഡലത്തിലെ വിവിധ സ്വകാര്യ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്നു ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിന്റെ ഭാഗമായി ആചരിക്കുന്ന പെസഹ വ്യാഴത്തോടനുബന്ധിച്ച് അതിരമ്പുഴ ഫൊറോന പള്ളിയില്‍ നടന്ന ശുശ്രൂഷകളില്‍ അദ്ദേഹം പങ്കുചേര്‍ന്നു. വിശ്വാസികളുമായും സഭാ അധികൃതരുമായും അദ്ദേഹം സൗഹൃദം പങ്കിട്ടു.




