
കോട്ടയം: ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്നു കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
കോട്ടയം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചിങ്ങവനം മണ്ഡലം സ്ഥാനാര്‍ഥി പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മറ്റൊരു വിഭാഗം കൂടി ജീവിക്കുന്നുണ്ട് എന്നൊരു തോന്നല്‍ പോലും സംസ്ഥാനത്തെ ഗവണ്മെന്റിനു പലപ്പോഴും ഉണ്ടാകുന്നില്ല. ഈ ഗവണ്മെന്റ് തന്നെ ഒരു പാര്‍ട്ടിയിലേക്ക് ഒതുങ്ങി.
ആ പാര്‍ട്ടിയില്‍ തന്നെ ഒരുപറ്റം കോക്കസിലേക്ക് ഒതുങ്ങി. അതിനു പുറത്തുള്ള ആര്‍ക്കും പാര്‍ട്ടിയിലുള്ളവര്‍ ആണെങ്കില്‍ പോലും ഇതിനകത്തു പങ്കാളിത്തമില്ലാതായെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചിങ്ങവനം മണ്ഡലം സ്ഥാനാര്‍ഥി പര്യടനം ഗ്രാമപ്രദേശങ്ങളില്‍ ആവേശം സൃഷ്ടിച്ചു. മുതിര്‍ന്നവരുടെ അനുഗ്രഹങ്ങളും യുവാക്കളുടെ ആവേശവും ഏറ്റുവാങ്ങി നീങ്ങിയ പര്യടനത്തില്‍ നൂറോളം ബൈക്കുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഓട്ടോറിക്ഷകളില്‍ തൊഴിലാളികളും അണിനിരന്നതു പ്രചാരണത്തിനു മിഴിവേകി. പന്നിമറ്റത്ത് നിന്ന് ആരംഭിച്ച പര്യടനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുര്യന് ജോയി ഉദ്ഘാടനം ചെയ്തു.



