
കോട്ടയം: പെസഹവ്യാഴാഴ്ച ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും സൗഹൃദങ്ങള്‍ പുതുക്കിയും വോട്ടുറപ്പിക്കുന്ന തിരക്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. അനില്‍ കുമാര്‍. രാവിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തി വിശ്വാസികളോട് വോട്ടഭ്യര്‍ഥിച്ചു. പള്ളികളിലെ പുരോഹിതന് മാരെയും സന്തര്ശിച്ചു. അവരോടൊപ്പം സമയം ചിലവഴിച്ച ശേഷം മോസ്കോ കവലയില്‍ എത്തിയ സ്ഥാനാര്‍ഥി ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളില്‍ കയറി വോട്ടഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികളെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ക ഞ്ഞിക്കുഴിയിലെ ഗതാഗതകുരുക്കു മാറ്റിതരണമെന്നായിരുന്നു അവരുടെ ആവശ്യം. താന്‍ ജയിച്ചു വന്നാല്‍ അവിടെ ഒരു ഫ്ളൈഓവര്‍ നിര്‍മിച്ചു ഗാതാഗതക്കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് അവര്‍ക്ക് ഉറപ്പി നല്കി.
തുടര്‍ന്നു വിവിധ കല്യാണ വീടുകളും ചില മരണവീടുകളും സന്ദര്‍ശിച്ചു. പിന്നീട് എ.ഐ.ടി.യു.സി നാട്ടകം മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിമന്റ് കവലയില്‍ സ്വീകരണം നല്കി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ശശിധരന്, എബി കുന്നേപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. പിന്നീട് ചില കുടുംബയോഗങ്ങളിലും സ്ഥാനാര്‍ഥി പങ്കെടുത്തു.



