
ഏറ്റുമാനൂര്‍: കൈപ്പുഴ സെന്റ് തോമസ് അസൈലം കോണ്‍വന്റില്‍ നിന്നാണ് ഇന്നലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന് പ്രചരണത്തിനു തുടക്കമിട്ടത്. ഇവിടെ 72 പേര് താമസിക്കുന്നുണ്ട്. ഇതില്‍ 32 പേര് നിലവില്‍ വോട്ട് ചെയ്തു. അന്തേവാസികള്‍ക്കൊപ്പം നിന്നു സെല്‍ഫിയും എടുത്തു.
തുടര്‍ന്നു നീണ്ടൂര്‍ അരുണോദയം എസ്.എന്‍.ഡി.പി ക്ഷേത്രത്തിലെ പൊങ്കാലയില്‍ പങ്കെടുത്തു. കൈപ്പുഴ പാലത്തുരുത്ത് പള്ളിയിലും, മഠത്തിലും സന്ദര്‍ശനം നടത്തി. കുടമാളൂര്‍ കല്യാണ സല്‍ക്കാരത്തിലും പങ്കെടുത്തു വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്നു പരിപ്പ് തൊള്ളായിരം മേഖലകളില്‍ എത്തി. പതിറ്റാണ്ടുകളായി വികസനം എത്താതിരുന്ന പരിപ്പ് തൊള്ളായിരം റോഡ് 7.38 കോടി രൂപ ചിലവഴിച്ചു നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതോടെ വരമ്പിനകം നിവാസികളുടെ യാത്രാ ക്ലേശത്തിനു പരിഹാരമാകും. തുടര്‍ന്നു ഭവന സന്ദര്‍ശനങ്ങളും നടത്തി എല്ലായിടത്തും ആവേശകരമായ സ്വീകരണമാണു സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.



