പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ കിഴക്കന്‍ മലയോര ഗ്രാമമേഖലകളില്‍ വിവിധ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ആവേശോജ്വല സ്വീകരണം. കടുത്ത വരള്‍ച്ചയും കൃഷിയിടങ്ങളില്‍ വന്യജീവി ജീവിശല്യവും നേരിടുന്ന മേഖലകളില്‍ ഇവക്കെല്ലാം പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണര്‍. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി. എ. സ്ഥാനാര്‍ഥികളില്‍ പലരും ഒന്നാം ഘട്ടം പൂത്തിയാക്കി മുന്നേറുകയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ കൂടിയായ സ്ഥാനാര്‍ഥി ടി. പി. രാമകൃഷ്ണന് ആദ്യഘട്ടം പൂര്‍ത്തിയാക്കി. രണ്ടാംഘട്ട മണ്ഡലം പര്യടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍.ഡി.എഫ് പ്രകടന പത്രിക പ്രകാശനത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നലെ ഉച്ചക്ക് രണ്ടിനാണ് പര്യടനം ആരംഭിച്ചത്. കത്തിക്കാളുന്ന വെയിലിനെ കൂസാതെ വന്‍ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനെത്തി. ഹാരമണിയിച്ചും പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ഗ്രാമീണര്‍ ആവേശം പങ്കുവച്ചു. വാളൂര്‍ നടുക്കണ്ടിപ്പാറയില്‍ നിന്നാരംഭിച്ച പര്യടനം മലാപ്പൊയില്‍, പേരാമ്പ്ര പെട്രോള്‍പമ്പ്, രണ്ടേആറ്, കൂത്താളി തെരു, ആശാരിക്കണ്ടി, കുളത്തുംതറ, പാറത്തറമുക്ക്, വനിതാ സമുച്ചയം, പൂഴിത്തോട്, പന്നിക്കോട്ടൂര്‍, ലാസ്റ്റ്പന്തിരിക്കര, മുതു വണ്ണാച്ച, കുനിയോട്, വടക്കുമ്പാട്, മാരാംകണ്ടിത്താഴ, കൈതേരി മുക്ക് കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തോട്ടത്താംകണ്ടി സമാപിച്ചു. ഡോ. കെ.കെ ഹനീഫ, കെ.വി ബാലന്, ധനേഷ്കാരയാട്, സഫമജീദ്, പി.കെ അജീഷ്, എന്‍. എംദാമോദരന്‍, കെ.സി. ജാഫര്‍, വി.ടി രതി, കെ.പി. ആലിക്കുട്ടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
മണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി മുന്നേറുകയാണ്. ഇന്നലെ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പര്യടനം. കാലത്ത് എരവട്ടൂര്‍ കുണ്ടുംകര മുക്കില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കനാല്‍ മുക്ക്, പാറപ്പുറം, ഹൈസ്കൂള്‍, അമ്പാളിത്താഴ, കക്കാട്, വടക്കന്‍ കല്ലോട്, സി കെ ജി കോളെജ്, മൊയോത്ത് ചാല്, കല്ലടി താഴ, മരുതേരി കനാല്‍ മുക്ക്, കൊട്ടപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉണ്ണികുന്നു ചാലില്‍ സമാപിച്ചു വിവിധ കേന്ദ്രങ്ങളില്‍ കെ ബാലനാരായണന്‍, സിപിഎ അസീസ്, രാജന് മരുതേരി, ടി.കെ. എ ലത്തീഫ്, മുനീര്‍ എരവത്ത്, ഇ ഷാഹി, വി.ബി രാജേഷ്, ഷാഹിബ് മുഹമ്മദ്, പി.കെ രാഗേഷ്, ലത്തീഫ് തുറയൂര്‍, ബാബു ചേളാരി, ആര്.കെ മുനീര്‍, സാജിദ് നടുവണ്ണൂര്‍, മനോജ് എടാണി, ടി.കെ ഇബ്രാഹിം, ഷാജു പൊന്‍പറ തുടങ്ങിയവര്‍ സംസാരിച്ചു.
എന്‍.ഡി.എ സ്ഥാനാര്ത്ഥഥി എം. മോഹനന്റെ പര്യടനം ഇന്നലെ പേരാമ്പ്ര ടൗണ്‍ കേന്ദ്രീകരിച്ചായിരുന്നു. നേതാക്കളായ കെ പ്രദീപന്, കെ.ടി ഹരീഷ്, ഡി.കെ മനു, എം.കെ രൂപേഷ്, എം പ്രകാശന്, മോഹനന് ചാലിക്കര തുടങ്ങിയവര്‍ അനുഗമിച്ചു.




