ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kozhikode
Loading...

തുടരുമോ, മാറുമോ.... കുന്ദമംഗലത്ത്‌ വാശിയേറിയ പോരാട്ടം

Authored by Web Desk | Last updated: 05 Apr 2026, 11:14 AM | 2 min read

Print
Will it continue or change.... A fierce battle in Kundamangalam
കോഴിക്കോട്‌: ഇടതിനെയും വലതിനെയും മാറി മാറി വിജയിപ്പിച്ച്‌ വന്നിരുന്ന കുന്ദമംഗലത്ത്‌ ഹാട്രിക്‌ പിന്നിട്ടുള്ള വിജയ പോരാട്ടത്തിന്‌ എല്‍.ഡി.എഫ്‌ ഇറങ്ങുമ്പോള്‍ ഇത്തവണയെങ്കിലും പിടിച്ചെടുത്തെ മതിയാകൂ യു.ഡി.എഫിന്‌. കോഴിക്കോട്‌ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള കുന്ദമംഗലത്ത്‌ എന്‍.ഡി.എ.യും ജീവന്‍മരണപോരാട്ടത്തിലാണ്‌.

കുന്ദമംഗലം എന്ന സിറ്റിങ്‌ സീറ്റില്‍ വീണ്ടും അഡ്വ.പി.ടി.എ. റഹീമിനെ ഇടത്‌ സ്വതന്ത്രനായി മത്സരിപ്പിക്കുമ്പോള്‍ മണ്ഡലത്തില്‍ ഹാട്രിക്‌്് വിജയം നേടിയ ചരിത്രം ആവര്‍ത്തിക്കുമെന്നാണ്‌ എല്‍.ഡി.എഫ്‌ പറയുന്നത്‌. എന്നാല്‍ മുസ്‌്ലിം ലീഗ്‌ സീറ്റില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ്‌ എം.എ.റസാഖിനെ തന്നെ കളത്തിലിറക്കി മണ്ഡലം പിടിച്ചെടുക്കുകയാണ്‌ ലക്ഷ്യവെയ്‌ക്കുന്നത്‌. ബി.ജെ.പി. നേതാവായ സ്‌റ്റേറ്റ്‌ സെല്‍ കോഓഡിനേറ്റര്‍ വി.കെ.സജീവന്‍ തന്നെയാണ്‌ ഇത്തവണയും കുന്ദമംഗലത്തെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി.

1957ല്‍ നിലവില്‍ വന്ന കുന്ദമംഗലം നിയോജകണ്ഡലത്തിലെ ആദ്യ വിജയി കോണ്‍ഗ്രസിലെ ലീല ദാമോദരമേനോനായിരുന്നു. 1960ലും അവര്‍ വിജയം ആവര്‍ത്തിച്ചു. 1967ലെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്‌റ്റ് വി.കുട്ടികൃഷ്‌ണന്‍ നായര്‍ വിജയിച്ചു. 1970 മുതലാണ്‌ മുസ്‌്ലിംലീഗിന്‌ കുന്ദമംഗലവും ബന്ധം തുടങ്ങുന്നത്‌. 1970ല്‍ ലീഗിലെ പി.വി.എസ്‌്.എം.പൂക്കോയതങ്ങളും സംവരണമണ്ഡലമായതോടെ 1977ലും 1980ലും 1982ലും 1987ലും കെ.പി.രാമനുമായിരുന്നു ജനപ്രതിനിധികള്‍. 1987ലും 1991ലും 1996ലും സി.പി.ഐ.എമ്മിലെ സി.പി.ബാലന്‍വൈദ്യര്‍ കുന്ദമംഗലത്തെ എം.എല്‍.എ. ആയി. 2001ലും 2006ലും ലീഗിലെ യു.സി.രാമനായിരുന്നു പ്രതിനിധി.

2011 മുതലാണ്‌ മുന്‍ ലീഗ്‌ നേതാവ്‌ പി.ടി.എ.റഹീം കുന്ദമംഗലത്തിന്റെ എം.എല്‍.എ. ആകുന്നത്‌. കൊടുവള്ളി എം.എല്‍.എ. ആയിരുന്ന റഹീം 2011ല്‍ കുന്ദമംഗലത്തെ സിറ്റിങ്‌ എം.എല്‍.എ. യു.സി.രാമനെ 3269 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ റഹീം വെന്നികൊടി സ്‌ഥാപിക്കുന്നത്‌. 2016ല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ടി.സിദ്ദീഖിനെ 11,205 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തി പി.ടി.എ.റഹീം രണ്ടാം വിജയം കുന്ദമംഗലത്ത്‌ സ്വന്തമാക്കുന്നത്‌. 2021ല്‍ 10,276 വോട്ടുകള്‍ക്ക്‌ ലീഗ്‌ സ്വതന്ത്രനായി മത്സരിച്ച ദിനേശ്‌ പെരുമണ്ണയെയും പി.ടി.എ.റഹീം പരാജയപ്പെടുത്തിയാണ്‌ ഹാട്രിക്‌ സ്വന്തമാക്കുന്നത്‌.

റഹീം 2021ല്‍ 85,138 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫിലെ ദിനേശ്‌ പെരുണ്ണ 74,862 വോട്ടുകളും ബി.ജെ.പി. സ്‌ഥാനാര്‍ഥി വി.കെ.സജീവന്‍ 27,672 വോട്ടുകളും നേടി. കോഴിക്കോട്‌ ജില്ലയിലെ കോഴിക്കോട്‌ താലൂക്കിലെ കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ്‌ കുന്ദമംഗലം നിയമസഭാമണ്ഡലം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ ലഭിച്ച വലിയ മുന്നേറ്റമാണ്‌ നിയമസഭ തെരഞ്ഞെടുപ്പിലും അവര്‍ക്ക്‌ നല്‍കുന്ന പ്രതീക്ഷ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒളവണ്ണ ഒഴുകെ എല്ലായിടത്തും യു.ഡി.എഫ്‌ ഭരണമാണ്‌. ചാത്തമംഗലം പെരുവയല്‍ ഗ്രാമപഞ്ചായത്തുകളില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട്‌ നിലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്‌. ഒളവണ്ണയിലെ എല്‍.ഡി.എഫിന്റെ വന്‍ വിജയവും വോട്ട്‌ നിലയിലെ വലിയ ഉയര്‍ച്ചയുമാണ്‌ ഇടതിന്‌ കുന്ദമംഗലത്ത്‌ ലഭിക്കുന്ന ആത്മവിശ്വാസം. മര്‍ക്കസ്‌ ആസ്‌ഥാനം ഉള്‍പ്പെടെ സ്‌ഥിതി ചെയ്ുന്നയ മണ്ഡലത്തില്‍ സുന്നിവോട്ടുകളും നിര്‍ണ്ണായകമാണ്‌.

എട്ട്‌ സ്‌ഥാനാര്‍ഥികളാണ്‌ ഇത്തവണ കുന്ദമംഗലത്ത്‌ ജനവിധി തേടുന്നത്‌. ഇടത്‌ ,വലത്‌ സ്‌ഥാനാര്‍ഥികള്‍ക്കും ഭീഷണിയായി അതേ പേരില്‍ രണ്ട്‌ വീതം അപരന്മാരും മത്സരരംഗത്തുണ്ട്‌. ബി.ജെ.പി. സ്‌ഥാനാര്‍ഥി സജീവന്‍ പിടിക്കുന്ന വോട്ടുകളും കുന്ദമംഗലത്ത്‌ ആര്‌ വിജയിയാകണമെന്ന്‌ തീരുമാനിക്കും.

2016ല്‍ ബി.ജെ.പി. നേതാവ്‌ സി.കെ. പദ്‌മനാഭന്‍ നേടിയ 32,702 വോട്ടുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക്‌ നേടാനായിട്ടില്ല. 2021 ലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി വി.കെ.സജീവന്‍ 27,672 വോട്ടുകളാണ്‌ നേടിയത്‌. ഇത്തവണയും മത്സരരംഗത്തുള്ള സജീവന്‍ പറയുന്നത്‌ വോട്ട്‌ ഉയര്‍ത്തി കുന്ദമംഗലത്ത്‌ വിജയിക്കുമെന്നാണ്‌.

മൂന്ന്‌ മുന്നണികളുടെയും സ്‌ഥാനാര്‍ഥികള്‍ പ്രചരണരംഗത്ത്‌ സജീവമാണ്‌. ദേശീയ സംസ്‌ഥാന നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തിന്‌ എത്തികഴിഞ്ഞു. മണ്ഡലത്തില്‍ നടത്തിയ വികസനങ്ങളും സംസ്‌ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും തനിക്ക്‌ വോട്ടായി മാറുമെന്ന്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി.ടി.എ. റഹീം പറയുന്നത്‌.

കുന്ദമംഗലത്ത്‌ ലോക്‌സഭ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി എം.എ.റസാഖ്‌ പറയുന്നത്‌. മണ്ഡലം മുഴുക്കെ ഓടിയെത്തി വോട്ട്‌ അനുകൂലമാക്കാനുള്ള ഓട്ട്‌ത്തിലാണ്‌ കുന്ദമംഗലത്തെ സ്‌ഥാനാര്‍ഥികള്‍. വിജയം ആര്‍ക്കെന്ന്‌ ഉറപ്പിക്കണമെങ്കില്‍ ഫലം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്‌ ഇവിടെത്തെ വോട്ടര്‍മാര്‍ തന്നെ പറയുന്നത്‌.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആവേശമായി ജേക്കബ്‌ തോമസിന്റെ റോഡ്‌ ഷോ

ആവേശമായി ജേക്കബ്‌ തോമസിന്റെ റോഡ്‌ ഷോ

No Image

ആര്‍.കെ ചന്ദ്രബാബുവിന്റെ ചിത്ര പ്രദര്‍ശനം നാളെ തുടങ്ങും

No Image

മതിയായ രേഖകളില്ലാത്ത 3,99,500 രൂപ പിടിച്ചെടുത്തു

കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ താമരശേരി ചുരം കയറി

കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ താമരശേരി ചുരം കയറി

നിയമസഭ തെരഞ്ഞെടുപ്പിന്‌ ആറ്‌ ദിവസങ്ങള്‍ മാത്രം:  ജില്ലയില്‍ ഇ.വി.എം മെഷീന്‍ കമീഷനിങ്‌ നടത്തി

നിയമസഭ തെരഞ്ഞെടുപ്പിന്‌ ആറ്‌ ദിവസങ്ങള്‍ മാത്രം: ജില്ലയില്‍ ഇ.വി.എം മെഷീന്‍ കമീഷനിങ്‌ നടത്തി

ആവേശം വിതറി റോഡ്‌ ഷോ

ആവേശം വിതറി റോഡ്‌ ഷോ