കോഴിക്കോട്: കേരളം ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. 1957 മുതല്‍ 2021 വരെ നടന്ന തെരഞ്ഞെടുപ്പുകളുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ബുക്ക്ലെറ്റ് തയ്യാറാക്കിയിരിക്കുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവി പ്ര?ഫസര്‍ എം.സി. വസിഷ്ഠ് ആണ് ഈ ബുക്ക്ലെറ്റ് തയ്യാറാക്കിയിട്ടുള്ളത്. 1957 മുതല്‍ 2021 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമല്ല വിവിധ രാഷ്ര്ടീയ പാര്‍ട്ടികളുടെ ചരിത്രവും ചിത്രങ്ങളും വിവരങ്ങളും ഈ ബുക്ക്ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബഹു.പാര്‍ട്ടികളുടെ സാന്നിദ്ധ്യം കൂട്ടുകക്ഷി ഭരണവും ആണ് കേരളത്തിന്റെ തിരഞ്ഞെടുപ്പുകളുടെ പ്രധാന സാന്നിധ്യം. ഇതാണ് ബുക്ക്ലെറ്റില്‍ പ്രധാനമായും അടയാളപ്പെടുത്തിയിട്ടുള്ളത്.




