
ബാലുശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥി ടി. ദേവദാസിനെ വിജയിപ്പിച്ചാല്‍ എലത്തൂര്‍ നിയോജക മണ്ഡലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്ത് വികസന വിപ്ലവം സൃഷ്‌ടിക്കുമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്ത് എം.പി യുമായ തേജസ്വി സൂര്യ പറഞ്ഞു. എലത്തൂര്‍ നിയോജകമണ്ഡലത്തിലെ നന്മണ്ടയില്‍ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രാഷ്ര്‌ടീയ ഗതിയെ മാറ്റുന്ന തെരഞ്ഞെടുപ്പാണിത്. ഇടത് വലത് മുന്നണികള്‍ രണ്ടായി മത്സരിക്കുന്നുവെങ്കിലും അവര്‍ ഒന്നാണ്. രണ്ടായി മത്സരിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്.
രണ്ടുപേരെയും മുന്നോട്ട് നയിക്കുന്നത് ഒരേ രാഷ്‌ട്രീയമാണ്. പരസ്‌പരം അഴിമതി കാണിക്കാനും പ്രീണനം നടത്താനും അവസരം ഒരുക്കി നല്‍കുക മാത്രമാണ് ഇരു മുന്നണികളും ചെയ്യുന്നത്. എസ.്‌ഡി.പി.ഐ യോടൊപ്പം ജമാഅത്തെ ഇസ്ലാമിയോടൊപ്പം വേദി പങ്കിടാനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും മടിയില്ലാത്തവരാണ് എല്‍ഡിഎഫും യു.ഡി.എഫും. അഴിമതിക്കും വര്‍ഗീയ രാഷ്ര്‌ടീയത്തിനും അവസാനം കുറിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍.ഡി.എ നിയോജക മണ്ഡലം ചെയര്‍മാന്‍ കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷനായി. സ്‌ഥാനാര്‍ത്ഥി ടി. ദേവദാസ് സംസാരിച്ചു. നന്മണ്ട ആര്‍.ടി.ഒ ടെസ്‌റ്റ് ഗ്രൗണ്ടിനു സമീപത്തു നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്‌ത്രീകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോ നന്മണ്ടയില്‍ ആവേശം വിതറി. റോഡ് ഷോയ്‌ക്ക് കെ. രജനീഷ് ബാബു, ടി .എ നാരായണന്‍, എം.ഇ ഗംഗാധരന്‍, പി. സി അഭിലാഷ്, ആര്‍. ബിനീഷ്, വി.വി സ്വപ്‌നേഷ്, ബിജീഷ് അയോദ്ധ്യ, സഞ്‌ജുനാഥ്, ഷിജില, വി.വി ശ്രീഹരി, ഗിരിജ വലിയ പറമ്പില്‍, സത്യഭാമ ഇടവനക്കണ്ടി, കെ. ശ്രീകുമാര്‍, എന്‍ .കെ രാജു തുടങ്ങിയവര്‍ നേതൃത്വം നല്‌കി. വിഷന്‍ 2031 ന്റെ ലോഗോ പ്രകാശനവും തേജസ്വി സൂര്യ നിര്‍വ്വഹിച്ചു.




