
വേനല്‍ എന്നത് സൗന്ദര്യത്തിന് ഭീഷണിയാകുന്ന സമയമാണ്. ചര്‍മ്മത്തിന് തിളക്കവും കാന്തിയും ലഭിക്കാന്‍ വേനല്‍ സമയത്തെ ശ്രദ്ധ ആവശ്യവുമാണ്. വേനല്‍ സമയത്തും ആരോഗ്യത്തോടെയും ചര്‍മ്മം തിളക്കത്തോടെയും ഇരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.
1. നാരങ്ങ നീര് ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ നീര്. വേനലില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാം.
2. കടലമാവ് അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് കടലമാവ്. നിങ്ങളുടെ മുഖം സ്മൂത്താകാനും, മുഖത്ത് സൂര്യപ്രകാശം അടിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും കടലമാവ് ഉപയോഗിക്കാം. കടലമാണ് മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണ പരീക്ഷിക്കാവുന്നതാണ്.
പാലും മഞ്ഞളും മുഖകാന്തി വര്‍ദ്ധിക്കാനുള്ള അദ്ഭുതക്കൂട്ടാണ് പാലും മഞ്ഞളും. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത മിശ്രിതം കുറച്ച് നേരം മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിന് ശേഷം ശുദ്ധമായ വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്.
4. കറ്റാര്‍വാഴ തണുപ്പിക്കാന്‍ കഴിയുന്ന ഒരു വസ്തുവാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ മുഖത്ത് പുരട്ടുന്നത് സൂര്യനില്‍നിന്നുള്ള പ്രകാശരശ്മികള്‍ മുഖത്ത് അടിച്ചുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കുന്നു.
5. തേങ്ങാവെള്ളവും ചന്ദനവും ചേര്‍ത്തമിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം കഴുകി കളഞ്ഞാല്‍ മാറ്റം സ്വയം തിരിച്ചറിയാം.
6. ഓമയ്ക്കയും തേനും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഓമയ്ക്കയും തേനും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടി 30 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
7. നാരങ്ങനീര് വെള്ളരിക്ക, റോസ് വാട്ടര്‍, നാരങ്ങനീര് ഇവ ചേര്‍ത്ത മിശ്രിതം പുരട്ടുകയാണെങ്കില്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാകുന്നതാണ്.