
ചേളാരി: വള്ളിക്കുന്ന് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ. സി.പി. മുസ്തഫയുടെ പര്യടനത്തിന്റെ രണ്ടാംഘട്ടത്തിന് സ്വന്തം പഞ്ചായത്തായ മൂന്നിയൂരിലാണ് ഇന്നലെ ഉച്ചക്ക് ശേഷം ആരംഭം കുറിച്ചത്. രാവിലെ വള്ളിക്കുന്ന് കൂട്ടുമുച്ചിയില്‍ അകാലത്തില്‍ മരണമടഞ്ഞ മേപ്പല്ലൂര് ജിയേഷിന്റെ വീട്ടിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
ഇതിന് ശേഷം ചേലേമ്പ്രയിലെ പൈങ്ങോട്ടൂര്‍, പുല്ലിപറമ്പ്, സ്പിന്നിംഗ് മില്‍ എന്നിവിടങ്ങളില്‍ ഗൃഹ സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി. ഉച്ചക്ക് ശേഷമുള്ള മണ്ഡല പര്യടനം തുടങ്ങിയത് മൂന്നിയൂര്‍ ചേറക്കോടില് നിന്നാണ്. തയ്ിയലക്കടവ്, വെള്ളായിപ്പാടം, വളപ്പില്‍, ആറങ്ങാട്ട് പറമ്പ്, പള്ളിയാള്‍മാട്, കുഴിമ്പാട്ട് പാടം, പാലക്കല്‍, കൂഫ, കലംകൊള്ളിയാല, അരീക്കാട്ട് പറമ്പ്, കളത്തിങ്കല്‍പ്പാറ, കടുക്കായിമുക്ക്, ബീരാന്‍പടി, ചിനക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പര്യടനം എടകണ്ടത്തില് സമാപിച്ചു. വി.പി. വിശ്വനാഥന്, മത്തായി യോഹന്നാന്, വിനയന് പാറോല്‍, വി.പി. സദാനന്ദന്, പി. മധു, പി.വി. അബ്ദുള്‍ വഹിദ്, പി. മധു, മനാഫ് പൈങ്ങോട്ടൂര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.



