
താനൂര്‍: എന്‍.ഡി.എ. അധികാരത്തില്‍ വരുകയാണങ്കില്‍ താനൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാത യാഥാര്‍ഥ്യമാക്കുമെന്ന് എന്‍.ഡി.എ. സ്‌ഥാനാര്‍ത്ഥി ദീപ പുഴക്കല്‍ പറഞ്ഞു. ഒഴൂരില്‍ നടന്ന യോഗത്തിലാണ് പാത നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
കുറ്റിപ്പുറം,ഗുരുവായൂര്‍, തിരുന്നാവായ, ഗുരുവായൂര്‍ എന്നിവ നടപ്പിലാക്കുമെന്ന് പറയുന്നുണ്ടങ്കിലും താനൂര്‍-ഗുരുവായൂര്‍ പാത രേഖാപരമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചിറക്കല്‍ പുന്നൂക്ക് പ്രദേശത്ത് സ്‌ഥാനാര്‍ഥി പര്യടനം നടത്തി.
യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രതിഷ് അധ്യക്ഷനായി. വിവിധ പ്രദേശങ്ങളില്‍ ബി.ജെ.പി; പ്രവര്‍ത്തകരും പങ്കെടുത്തു.



