താനൂര്‍: യു.ഡി.എഫ്. സ്‌ഥാനാര്‍ത്ഥി പി.കെ. നവാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ആവേശം പകര്‍ന്ന് ശശി തരൂര്‍ എം.പി താനൂരിലെത്തി.
യു.ഡി.വൈ.എഫ്. താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാനിഫെസ്‌റ്റോ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പി.കെ. നവാസ് കഴിവും പ്രാപ്‌തിയുമുള്ള നേതാവാണെന്നും താനൂരിലെ ജനങ്ങളുടെ യഥാര്‍ത്ഥ ശബ്‌ദമായി അദ്ദേഹം നിയമസഭയില്‍ ഉണ്ടാകുമെന്നും ഉറപ്പുനല്‍കി.
ചടങ്ങില്‍ പി.കെ. നവാസിനും യു.ഡി.വൈ.എഫ്. താനൂര്‍ മണ്ഡലം നേതാക്കള്‍ക്കുമൊപ്പം ശശി തരൂര്‍ താനൂര്‍ മണ്ഡലത്തിന് വേണ്ടിയുള്ള യു.ഡി.എഫ്. മാനിഫെസേ്‌റ്റാ പ്രകാശനം ചെയ്‌തു. മാനിഫെസേ്‌റ്റായിലെ പ്രധാന വാഗ്‌ദാനങ്ങളും വികസന പദ്ധതികളും അദ്ദേഹം വേദിയില്‍ വിശദീകരിക്കുകയും ചെയ്‌തു.




