താനൂര്‍: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സംവിധാനം ഉപേക്ഷിച്ച് കോണ്‍ഗ്രസും മുസ്ലിംലീഗും രണ്ട് ചേരിയില്‍ മത്സരിച്ച പൊന്മുണ്ടം പഞ്ചായത്തില്‍ കോണ്‍ഗ്രസ് യു.ഡി.എഫിന്റെ ഭാഗമായി. യു.ഡി.എഫ്. ജില്ലാ, സംസ്‌ഥാന നേതൃത്വങ്ങളുടെ ഇടപെടലാണ് പൊന്മുണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ത്ഥി പി.കെ. നവാസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വൈലത്തൂരില്‍ നടന്ന പൊന്മുണ്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മണ്ഡലം പ്രസിഡന്റ് ഇ. ബാവ ഹാജി അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പി.കെ. ഹൈദ്രോസ് ഉദ്‌ഘാടനം ചെയ്‌തു. സ്‌ഥാനാര്‍ഥി പി.കെ. നവാസ്, നിയോജക മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ പി. രത്നാകരന്‍, ഡി.സി.സി. സെക്രട്ടറി പി. വാസുദേവന്‍, പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കോമുക്കുട്ടി, സി. ഗോപി, അഡ്വ. കെ.എസ്. ഡാനിഷ്, എന്‍.ആര്‍. ബാബു, കെ.എ. കുഞ്ഞിമോന്‍, മുംതാസ് ചാത്തേരി, പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.സി. അസ്‌മാബി, കെ. മുസ്‌തഫ, ടി. സൈനുദ്ധീന്‍, കെ. സാജിത, എം.പി. സജ്‌ല, എം. സാബിറ, പി.കെ. ജാബിര്‍ പ്രസംഗിച്ചു.




