മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,32,210 വോട്ടര്‍മാര്‍. ഇതില്‍ 18,19,198 പുരുഷന്‍മാരും 18,12,974 സ്‌ത്രീകളും 38 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 2,55,441 പേര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം ഏറനാട് 1,99,556 ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് വണ്ടൂരും 2,47,184 മൂന്നാമത് കോട്ടക്കയ്‌ലു(2,43,01)മാണ്.
മണ്ഡലം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്മാര്‍, സ്‌ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.
1. കൊണ്ടോട്ടി-2,29,370 (പുരുഷന്‍മാര്‍-116003, സ്‌ത്രീകള്‍-113366, ട്രാന്‍സ്‌ജെന്‍ഡര്‍-1).
2. ഏറനാട്-1,99,556 (പുരുഷന്‍മാര്‍-100486, സ്‌ത്രീകള്‍-99070).
3. നിലമ്പൂര്‍-2,36,576 (പുരുഷന്‍മാര്‍-115886, സ്‌ത്രീകള്‍-120683, ട്രാന്‍സ്‌ജെന്‍ഡര്‍-7).
4. വണ്ടൂര്‍-2,47,184 (പുരുഷന്‍മാര്‍-121473, സ്‌്ത്രീകള്‍-125711).
5. മഞ്ചേരി- 2,27,762 (പുരുഷന്‍മാര്‍-113604, സ്‌ത്രീകള്‍-114158).
6. പെരിന്തല്‍മണ്ണ-2,29,525 (പുരുഷന്‍മാര്‍-113431, സ്‌ത്രീകള്‍-116093, ട്രാന്‍സ്‌ജെന്‍ഡര്‍ 1).
7. മങ്കട-2,30,838 (പുരുഷന്‍മാര്‍-115245, സ്‌ത്രീകള്‍-115592, ട്രാന്‍സ് ജെന്‍ഡര്‍-1).
8. മലപ്പുറം-2,38,080 (പുരുഷന്‍മാര്‍ 119984, സ്‌ത്രീകള്‍ 118096).
9. വേങ്ങര- 2,11,630 (പുരുഷന്‍മാര്‍ 108365, സ്‌ത്രീകള്‍ 103261, ട്രാന്‍സ്‌ജെന്‍ഡര്‍ 4).
10. വള്ളിക്കുന്ന്- 2,21,036 (പുരുഷന്‍മാര്‍ 111338, സ്‌ത്രീകള്‍ 109697, ട്രാന്‍സ്‌ജെന്‍ഡര്‍ 1).
11. തിരൂരങ്ങാടി -2,22,792 (പുരുഷന്‍മാര്‍ 113015, സ്‌ത്രീകള്‍ 109776, ട്രാന്‍സ്‌ജെന്‍ഡര്‍-1).
12. താനൂര്‍-2,14,101 (പുരുഷന്മാര്‍ 108077, സ്‌ത്രീകള്‍ 106020, ട്രാന്‍സ്‌ജെന്‍ഡര്‍ 4).
13. തിരൂര്‍-2,55,441 (പുരുഷന്‍മാര്‍ 128200, സ്‌ത്രീകള്‍ 127229, ട്രാന്‍സ്‌ജെന്‍ഡര്‍ 12).
14. കോട്ടയ്‌ക്കല്‍ 2,43,014 (പുരുഷന്‍മാര്‍ 122850, സ്‌ത്രീകള്‍ 120161, ട്രാന്‍സ്‌ജെന്‍ഡര്‍ 3).
15. തവനൂര്‍ - 2,08,776 (പുരുഷന്മാര്‍ 103861, സ്‌ത്രീകള്‍ 104915).
16. പൊന്നാനി-2,16,529 (പുരുഷന്മാര്‍ 107380, സ്‌ത്രീകള്‍-109146, ട്രാന്‍സ്‌ജെന്‍ഡര്‍ 3).
1,11,463 കന്നി വോട്ടര്‍മാര്‍
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ 1,11,463 കന്നി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. മൊത്തം കന്നി വോട്ടര്‍മാരായി ജില്ലയില്‍ 56,198 പുരുഷന്മാരും 55,265 സ്‌ത്രീകളുമാണുള്ളത്. മലപ്പുറം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാരുള്ളത്. 4376 പുരുഷ വോട്ടര്‍മാരും 4407 സ്‌ത്രീ വോട്ടര്‍മാരുമടക്കം 8783 വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തില്‍ വോട്ടെടുപ്പിന്റെ ഭാഗമാകും. ഏറ്റവും കുറവ് കന്നി വോട്ടര്‍മാരുള്ളത് തവനൂര്‍ മണ്ഡലത്തിലാണ്. 2508 പുരുഷ വോട്ടര്‍മാരും 2532 സ്‌ത്രീ വോട്ടര്‍മാരുമടക്കം 5040 കന്നി വോട്ടര്‍മാരാണ് തവനൂരില്‍ സമ്മതിദാനാവകാശം നിര്‍വഹിക്കുക.
41962 പ്രവാസി വോട്ടര്‍മാര്‍
2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 16 മണ്ഡലങ്ങളിലായി ആകെ 41962 പ്രവാസികള്‍ക്കാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അവസരമുള്ളത്. ഇതില്‍ 37055 പുരുഷ വോട്ടര്‍മാരും 4906 സ്‌ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടുന്നു. 9405 പ്രവാസി വോട്ടര്‍മാരുള്ള തിരൂരാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ള മണ്ഡലം. ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലാണ്. ഇവിടെ 782 വോട്ടര്‍മാരാണുള്ളത്.
85 വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ 14,168
ജില്ലയില്‍ ആകെ 14,168 മുതിര്‍ന്ന വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,008 പുരുഷന്മാരും 9,160 സ്‌ത്രീ വോട്ടര്‍മാരാണ് ഉള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുതിര്‍ന്ന വോട്ടര്‍മാര്‍ ഉള്ളത് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലാണ്. ഇവിടെ 398 പുരുഷ വോട്ടര്‍മാരും 881 സ്‌ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1279 മുതിര്‍ന്ന വോട്ടര്‍മാരാണുള്ളത്. അതേസമയം ഏറ്റവും കുറവ് മുതിര്‍ന്ന വോട്ടര്‍മാര്‍ ഉള്ളത് താനൂര്‍ നിയോജക മണ്ഡലത്തിലാണ്. ഇവിടെ 180 പുരുഷ വോട്ടര്‍മാരും 344 സ്‌ത്രീ വോട്ടര്‍മാരുമാണുള്ളത്.
29,796 ഭിന്നശേഷി
വോട്ടര്‍മാര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 29,796 ഭിന്നശേഷി വോട്ടര്‍മാര്‍. ഇതില്‍ 17,143 പുരുഷന്‍മാരും 12,652 സ്‌ത്രീകളും 1 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ഭിന്നശേഷി വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 2,416 എണ്ണം. ഏറ്റവും കുറവുള്ള മണ്ഡലം തിരൂരങ്ങാടി (1,202) ആണ്. ഭിന്നശേഷി വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് നിലമ്പൂരും (2,318) മൂന്നാമത് കോട്ടക്കലു(2,188)മാണ്.
റിസര്‍വിലുള്ള വോട്ടിങ്
യന്ത്രങ്ങളുടെയും
വി.വി പാറ്റുകളുടെയും
ഫസ്‌റ്റ് സപ്ലിമെന്ററി
റാന്‍ഡമൈസേഷന്‍
ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഉപയോഗിക്കുന്ന റിസര്‍വിലുള്ള വോട്ടിങ്‌്്് യന്ത്രങ്ങളുടെയും വി.വി പാറ്റുകളുടെയും ഫസ്‌റ്റ് സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ കലക്‌ടറുടെ ചേംബറില്‍ നടന്നു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ കമ്മീഷന്‍ ചെയ്‌തതിനുശേഷം പോളിങിന് ആവശ്യമായ യന്ത്രങ്ങളുടെ കരുതല്‍ ഒരു നിശ്‌ചിത ശതമാനമായി (ഇ.വി.എമ്മിന് 20% ഉം വിവിപാറ്റിന് 30%) വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലേക്കും 20% ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, 30% വിവി പാറ്റ് എന്നിവ റിസര്‍വില്‍ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഓരോ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളുടെയും വിവി പാറ്റുകളുടെയും ഫസ്‌റ്റ് സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ കലക്‌ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ നടത്തിയത്. ജില്ലയിലെ 3689 പോളിങ് സ്‌റ്റേഷനുകളിലേക്ക് റിസര്‍വില്‍ കരുതുന്നതിനായി ആകെ 147 ബാലറ്റ് യൂനിറ്റുകളുടെയും 202 കണ്‍ട്രോള്‍ യൂനിറ്റുകളുടെയും 234 വിവി പാറ്റുകളുടെയും ഫസ്‌റ്റ് സപ്ലിമെന്ററി റാന്‍ഡമൈസേഷനാണ് ഇന്നലെ നടന്നത്. ആകെ 583 വോട്ടിംഗ് മെഷിനുകള്‍ അനുവദിച്ചു.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാതല നോഡല്‍
ഓഫീസര്‍മാരുടെ യോഗം
നിയമസഭാ തെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ ചുമതലകള്‍ വഹിക്കുന്ന ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്‌ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. ജില്ലാ കലക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനുഷ്യവിഭവശേഷി മാനേജ്‌മെന്റ്, ഗതാഗത സംവിധാനങ്ങള്‍, ഇ.വി.എം. മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്, ബാലറ്റ് പേപ്പര്‍, ഇലക്‌ടറല്‍ റോള്‍, പെരുമാറ്റച്ചട്ട നിരീക്ഷണം, ഉദ്യോഗസ്‌ഥ പരിശീലനം, എക്‌സ്പെന്‍ഡീച്ചര്‍ മോണിറ്ററിങ്, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിങ്, ഐടി സൈബര്‍ സുരക്ഷ, വെബ്‌കാസ്‌റ്റിങ്, കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, പരാതി പരിഹാര സെല്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഈ വകുപ്പുകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. സുതാര്യവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അറിയിച്ചു.
4.25 കോടി രൂപയുടെ
പണവും മറ്റ് വസ്‌തുക്കളും പിടിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്‌തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍ ഈ മാസം മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പോലീസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (സി.ജി.എസ്.ടി), ഡി.ആര്‍.ഐ, ഫ്‌ളയിംഗ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്‌തുക്കള്‍ പിടി കൂടിയത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണ്. പണം, മദ്യം, ലഹരി വസ്‌തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പോലീസ് പരിശോധനയില്‍ 60.42 ലക്ഷം രൂപ, 30 ലിറ്റര്‍ മദ്യം, കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, മെത്താഫിറ്റാമിന്‍, ഹാന്‍സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള 4098.46 ഗ്രാം മയക്കുമരുന്ന്, 4383 ഹാന്‍സ് പായ്‌ക്കറ്റ്, 30 ഐ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങളുടെ 15 ബോക്‌സുകള്‍, ഇലക്രേ്‌ടാണിക് അല്ലാത്ത 40 ഡിറ്റണേറ്ററുകള്‍, 49 ജലാറ്റിന്‍ സ്‌റ്റിക്കുകള്‍, 1 നാടന്‍ തോക്കുകള്‍, ആറ് വെടിയുണ്ടകള്‍ എന്നിവ പിടികൂടി. ആകെ 81.43172 ലക്ഷം രൂപയുടെ വസ്‌തുക്കളാണ് പിടിച്ചെടുത്തത്. ഇന്‍കം ടാക്‌സ് ടീം 87.448 ലക്ഷം രൂപ പിടിച്ചെടുത്തു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 62.694 ലക്ഷം രൂപയും 775.77 ലിറ്റര്‍ മദ്യവും കഞ്ചാവും എം.ഡി.എം.എയും മെത്താഫെറ്റമിനുമടക്കം 8952.053 കി.ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നാല് കഞ്ചാവ് ചെടിയും കണ്ടെത്തി നടപടിയെടുത്തു. ആകെ 78.65 ലക്ഷം രൂപയുടെ വസ്‌തുക്കളാണ് പിടിച്ചത്. സി.ജി.എസ്.ടി പരിശോധനയില്‍ 2 ഡ്രോണുകള്‍ പിടികൂടി. ഡി.ആര്‍.ഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധനയില്‍ 1.65 കോടി രൂപ വില വരുന്ന 36,74,000 സിഗരറ്റ് പിടികൂടി. എസ്‌എസ്.ടി നടത്തിയ പരിശോധനയില്‍ 8.45 ലക്ഷം രൂപയും പിടിച്ചെടുത്തു. ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി (ഡി.ജിസി)യുടെ തീരുമാനപ്രകാരം പിടിച്ചെടുത്ത 15.955 ലക്ഷം രൂപ വിട്ടുനല്‍കി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്‌ക്വാഡുകളും പൊലീസും പിടിച്ചെടുക്കുന്ന പണം ഇലക്ഷനുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ പരിശോധിച്ച് ഉടമകള്‍ക്ക് തിരിച്ച് നല്‍കുന്നതിനായി ജില്ലാ കലക്‌ടര്‍ ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജി.എസ്.ടി. വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അബ്‌ദുല്‍ ലത്തീഫ്, ചെലവ് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ യു.വി. പ്രസീദ, ജില്ലാ ട്രഷറി ഓഫീസര്‍ എം.കെ. സ്‌മിജ എന്നിവരടങ്ങിയ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള തുക വിട്ടു നല്‍കുന്നതിന് മുമ്പ് ആദായ നികുതി വകുപ്പിനെ വിവരമറിയിക്കും.




