
കുവൈത്ത്‌സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ ഒമ്പത് ബാലിസ്റ്റിക് മിസൈലുകള്‍,നാല് ക്രൂയിസ് മിസൈലുകളും കൂടാതെ 31 ഡ്രോണുകളും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ നിരവധി സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ഫലമായി ഗണ്യമായ ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലന്ന്
ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അല്‍-ഒതൈബി അറിയിച്ചു.
ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അല്‍-ഒതൈബി
ആക്രമണം തുടങ്ങിയതിന് ശേഷം കുവൈത്തിന് നേരെ ക്രൂയിസ് മിസൈലുകള്‍ 13,ബാലിസ്റ്റിക് മിസൈലുകള്‍ 336 കൂടാതെ യു.എ.വി(ഡ്രോണുകള്‍)740 എണ്ണം ഇറാന്‍ തെടുത്തത് പ്രതിരോധ സേനയക്ക് തടയാന്‍ കഴിഞ്ഞിട്ടുണ്ട്.
ചില സൈറ്റുകളില്‍ നിന്ന് വ്യാജമായി നിര്‍മ്മിച്ചിട്ടുള്ള ഫോട്ടോകളും -വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്.ഇത്തരം കിംവദന്തികളില്‍ വീഴരുത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൌണ്ടുകളുമായി ആശയവിനിമയം നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.