
തിരുവനന്തപുരം: വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വയനാട് ടൗണ്‍ഷിപ്പും വിഴിഞ്ഞം പദ്ധതിയും ദേശീയപാതാ വികസനവും ഉള്‍പ്പെടെ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നാടിന്റെ അടിസ്ഥാനസൗകര്യ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രോഗ്രസ്‌റിപ്പോര്‍ട്ട് പുറത്തുവിട്ടു.
പ്രകടനപത്രികയില്‍ പറഞ്ഞതെല്ലാം നടപ്പാക്കിയെന്നും ജനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് അറിയണമെന്നും പറഞ്ഞു. ഈ കണക്കുകള്‍ നാട്ടുകാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിട്ടാണ് കണക്കാക്കുന്നത്. 2010 ലെ പ്രകടനപത്രികയില്‍ 600 വാഗ്ദാനങ്ങള്‍ നല്‍കിയപ്പോള്‍ 2021 ല്‍ 900 വാഗ്ദാനങ്ങളുമാണ് നലകിയത്. അതില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് അവകാശപ്പെട്ടു.
സാധാരണക്കാരന്റെ സ്വപ്‌നമാണ് ഭൂമിയും വീടും. അതിന്റെ ഭാഗമായി കൊണ്ടുവന്ന ലൈഫ് പദ്ധതിയിലൂടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ 20 ലക്ഷം പേര്‍ക്ക് സുരക്ഷിതഭവനം ഉറപ്പുകൊടുക്കാന്‍ കഴിഞ്ഞു. ലൈഫ്മിഷന് പുറമേ മത്്യത്തൊഴിലാളികള്‍ക്ക്് സുരക്ഷിതഭവനം ഒരുക്കാനായി വീടുകളും 738 ഫ്‌ളാറ്റുകളും കൈമാറി. സ്വന്തമായി പേരില്‍ ഭൂമിയല്ലാത്ത നാലുലക്ഷം പേര്‍ക്ക് പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. മലയോരത്ത് പ്രത്യേകിച്ചും ഇടുക്കിയില്‍ ദശാബ്ദങ്ങളായി നില നിന്നിരുന്ന വലിയ രീതിയിലുള്ള ഭൂപ്രശ്‌നങ്ങള്‍ക്ക് നിയമഭേദഗതിയിലൂടെ ശാശ്വത പരിഹാരം നേടാനായി. 64,000 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കി കേരളം സംസ്ഥാനത്തെ അതിദാരിദ്ര്യവിമുക്തമാക്കാന്‍ കഴിഞ്ഞു.
നാടിന്റെ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കി. തീരദേശ മലയോര ഹൈവേകള്‍ നടപ്പാക്കി. ദേശീയപാതാ നിര്‍മ്മാണം ഭംഗിയായി നടപ്പിലാക്കാനായി. ഭൂമിയേറ്റെടുക്കാന്‍ സര്‍ക്കാരാണ് പണം നലകിയത്. 25 ശതമാനം തുക സര്‍ക്കാര്‍ നല്‍കി. ഇത് ദേശീയപാതാ നിര്‍മ്മാണം അതിവേഗത്തിലാക്കാന്‍ സാഹചര്യം ഒരുക്കി. വയനാട്ടിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനായി ആനയ്ക്കാം പൊയില്‍ വയനാട് തുരങ്കപ്പാതയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാനായി. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്‌പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍േകണ്ടതുണ്ട്. അതിനായി വയനാട് ചൂരല്‍ മലയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടത്തി. 128 വീടുകള്‍ പൂര്‍ത്തിയാക്കപ്പെട്ടു.
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കി. 2028 ഓടെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. അതേസമയം കേരളത്തിന്റെ വലിയ പദ്ധതികളിലൊന്ന കെ.റെയിലിന് കേന്ദ്രത്തിന് അനുമതി നല്‍കിയിരുന്നില്ല. പദ്ധതിയെ രാഷ്ട്രീയലക്ഷ്യത്തോടെ കേന്ദ്രം ഇടപെട്ടെന്നും പറഞ്ഞു.
ഈ കാലയളവില്‍ 2,66,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. മൂന്നു ലക്ഷം നിയമനങ്ങള്‍ നടത്തി. പി.എസ്. സി. അപേക്ഷിക്കേണ്ട പ്രായപരിധി കൂട്ടി. ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഉറപ്പാക്കി അഷ്വേര്‍ഡ് പെന്‍ഷന്‍ നടപ്പാക്കി. ജെസ്റ്റീസ് ജെബി കോശി കമ്മീഷന്റെ 220 ശുപാര്‍ശകള്‍ നടപ്പാക്കി. ഭരണസേവനങ്ങള്‍ ലളിതമാക്കിയതിലൂടെ 82 ലക്ഷം അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കി.
വീട്ടമ്മമാരുടെ അധ്വാനത്തിന് അംഗീകാരമായി പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതി അവതരിപ്പിച്ചു. 16 ലക്ഷത്തിലധികം സ്ത്രീകള്‍ക്കാണ് ഈ സഹായം കിട്ടിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോജന കമ്മീഷന്‍ സ്ഥാപിച്ചു. പ്രവാസികള്‍ക്കായി പ്രത്യേക പോലീസ് സ്‌റ്റേഷനുകള്‍ക്കായി 150 കോടിയാണ് വകയിരുത്തിയത്. ആരോഗ്യമേഖലയെ ആധുനികവല്‍ക്കരിച്ചു. ജപ്തികള്‍ക്കെതിരേ നടപടിയെടുക്കാ 'ഏക കിടപ്പാട സംരക്ഷണ നിയമം' കൊണ്ടുവരാനായി. സംസ്ഥാനത്തെ നിക്ഷേപസൗഹൃദം എന്ന നിലയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാമതാക്കാനായി.
പത്തുവര്‍ഷമായി വര്‍ഗ്ഗീയ സംഘര്‍ഷമില്ലാത്ത വംശീയ കലാപമില്ലാത്ത നാടായി കേരളത്തെ മാറ്റിയെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്കിടയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഈ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ പുറത്തുവിടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് എല്‍ഡിഎഫിലൂടെ ഈ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.






