
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് സ്വർണവിലയിൽ 1,320 രൂപയുടെ ഇടിവാണ് സംഭവിച്ചത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,09,360 രൂപയാണ്. ഇന്നലെ 110680 രൂപയായിരുന്നു വിപണിവില. ഒരു ഗ്രാമിന് 13,670 രൂപയാണ് വില.
വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 250 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2500 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4635 രൂപയായി കുറഞ്ഞിട്ടുണ്ട്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11235 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 89880 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8750 രൂപയും പവന് 70000 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമാണ് നല്‍കേണ്ടത്. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.18 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.
സംഘർഷത്തിന് അയവുവന്നാൽ ക്രൂഡ് ഓയിലിന്റെ വില ഇടിയും. എന്നാൽ സ്വർണവില ഉയരും. ഏപ്രിലിൽ രാജ്യാന്തരവില ഔൺസിന് 5000 ഡോളറിൽ എത്തിയാൽ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.






