ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തിരുവല്ല ലോകം കണ്ടവരുടെ നാട് അവര്‍ക്ക് മോദിയെ അറിയാം ; ബിജെപിയ്ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമെന്ന് അനൂപ് ആന്റണി

Authored by Web Desk | Last updated: 06 Apr 2026, 12:01 PM | 2 min read

Print
Thiruvalla is a land of those who have seen the world, and they know Modi; it is a constituency where the BJP has a strong foundation, says Anoop Antony
തിരുവല്ല: തന്റെ വലംകൈയ്യെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം തന്നില്‍ ഉത്തരവാദിത്വബോധം കൂട്ടിയെന്ന് തിരുവല്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി. പ്രധാനമന്ത്രിയുടെ തിരുവല്ലയിലെ സന്ദര്‍ശനത്തിന് ശേഷം ജനങ്ങള്‍ക്ക് തന്നോടുള്ള ആഭിമുഖ്യം കൂടിയെന്നും ബിജെപിദുര്‍ബ്ബലമായ പ്രദേശങ്ങളില്‍ പോലും സ്വീകരിക്കാനായി നൂറുകണക്കിന് പേരാണ് വരുന്നതെന്നും ജയിച്ചുവന്നാല്‍ തിരുവല്ലയില്‍ വലിയ രീതിയിലുള്ള വികസനങ്ങള്‍ സാധ്യമാക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു.


നേരത്തേ മുതല്‍ ബിജെപിയ്ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവല്ല. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നടത്തുകയും നേരത്തേ ഭരണത്തിലിരിക്കുകയും ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റിയിലും മതിയായ ശക്തിയുണ്ട്. അതില്‍ നിന്നുമാണ് ഈ രീതിയിലേക്കുള്ള വളര്‍ച്ച ബിജെപി സാധ്യമാക്കിയത്. ഇതാണ് ഏറെ ആത്മവിശ്വാസമായി ബിജെപിയ്ക്ക് മാറിയത്. കഴിഞ്ഞ ദിവസം നടന്ന പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് എത്തിയവരെല്ലാം ബിജെപിക്കാര്‍ ആയിരുന്നില്ല. അതിനൊപ്പം ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കുടിയാകുമ്പോള്‍ തിരുവല്ലയില്‍ എന്‍ഡിഎ വിജയിക്കും.


എഫ്‌സിആര്‍എ വിഷയം തിരിച്ചടിയാകില്ലെന്നും പറഞ്ഞു. പ്രശ്‌നത്തില്‍ ക്രിസ്തീയ സംഘടനകള്‍ എതിര്‍പ്പുമായി വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എങ്ങിനെയാണ് ഇടപെട്ടതെന്നും പ്രതികരിച്ചതെന്നും പ്രധാനമാണ്. രാജീവ് ചന്ദ്രശേഖറും താനുമെല്ലാം പ്രശ്‌നത്തില്‍ കൃത്യമായി ഇടപെടുകയും കൃത്യമായ സന്ദേശം മേല്‍ഘടകത്തിന് നല്‍കുകയും ചെയ്തു. അത് അവഗണിക്കുന്നതിന് പകരം അതില്‍ കൃത്യമായി കേന്ദ്രം ഇടപെട്ടു. ന്യൂനപക്ഷ മന്ത്രി കിരണ്‍റിജിജു പ്രതികരിച്ചു. പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നു നിങ്ങള്‍ കരുതുന്നത് പോലെയൊരു പ്രശ്‌നമില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സിഎഎ വന്നപ്പോള്‍ ഉണ്ടായത് പോലെയുള്ള തെറ്റിദ്ധാരണ പരത്തലാണെന്നും പറഞ്ഞു.


ബില്ല് മാറ്റി വെച്ചു എന്ന് പറയുന്നത് തന്നെ വലിയൊരു ഇടപെടലാണ്. ഇത്രയും വലിയൊരു രാജ്യത്ത് ഇത്രയും വലിയ ബില്‍ മാറ്റിവെച്ചില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി കേരളത്തെ കൈവിടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബില്‍ മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കും. അതുകൊണ്ടു തന്നെ സഭകളിലും ക്രിസ്ത്യന്‍സിനാണെങ്കിലും പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഏറെ സമയം കിട്ടും. മുമ്പ് കന്യാസ്ത്രീകളുടെ വിഷയം വന്നപ്പോഴും ക്രിസ്ത്യന്‍ സംഘടനകള്‍ കൃത്യമായ നിലപാടുകള്‍ എടുത്തിരുന്നു. എന്നാല്‍ പിന്നീട് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടപ്പോള്‍ എല്ലാം മനസ്സിലായി ആ ചാപ്റ്റര്‍ തന്നെ ക്‌ളോസായിപ്പോയി. സമാന സാഹചര്യം തന്നെയാകും എഫ്‌സിആര്‍എയുമായിട്ടും ഉണ്ടാകുക.


എന്നിരുന്നാലും താന്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തിപരമായി വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും അതിന് വലിയ പ്രോത്സാഹനം കിട്ടുന്നുണ്ടെന്നും പറഞ്ഞു. തിരുവല്ല പ്രവാസികള്‍ ഏറെയുള്ള സ്ഥലമാണ്. അവര്‍ ലോകം കണ്ടിട്ടുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണെന്നും അദ്ദേഹം ഇന്ത്യയെ ലോകത്ത് എവിടെയെത്തിച്ചു എങ്ങിനെയെത്തിച്ചു എന്നുമെല്ലാം വലിയ ധാരണയുള്ളവരാണ്. പ്രധാനമന്ത്രി വന്നുപോയതിന് ശേഷം വലിയ പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും കിട്ടുന്നത്. ബിജെപി ദുര്‍ബ്ബലമായ മേഖലകളില്‍ പോലും നൂറുകണക്കിന് ആളുകള്‍ സ്വീകരിക്കാന്‍ എത്തുകയാണ്. അത് എന്നോട് കാണിക്കുന്ന ബഹുമാനവും അടുപ്പവുമല്ല. പ്രധാനമന്ത്രിയോടുള്ള അടുപ്പവും സ്‌നേഹവുമാണ്.


Tags

  • thiruvalla
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

'രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡ്'; ഡി.കെ. ശിവകുമാറിനെതിരെ രാജീവ് ചന്ദ്രശേഖരന്‍

'രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡ്'; ഡി.കെ. ശിവകുമാറിനെതിരെ രാജീവ് ചന്ദ്രശേഖരന്‍

കെ സുരേന്ദ്രന്റെ പ്രചരണത്തിന് എഐ വീഡിയോയും ; 'കാവ്യനീതി' സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

കെ സുരേന്ദ്രന്റെ പ്രചരണത്തിന് എഐ വീഡിയോയും ; 'കാവ്യനീതി' സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു

കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു

സ്വർണവില കൂടിയോ... കുറഞ്ഞോ?; ഇന്നത്തെ നിരക്ക് അറിയാം

സ്വർണവില കൂടിയോ... കുറഞ്ഞോ?; ഇന്നത്തെ നിരക്ക് അറിയാം

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽകയറി യുവാവിന്റെ ആത്മഹത്യാഭീഷണി,  ഒടുവില്‍ കേസ്

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽകയറി യുവാവിന്റെ ആത്മഹത്യാഭീഷണി, ഒടുവില്‍ കേസ്