
കണ്ണൂർ: കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു. പയ്യാവൂർ കോയാടൻ വീട്ടിൽ രാജനാണ് പരിക്കേറ്റത്. മകളുടെ വിവാഹം ക്ഷണിക്കാൻ അയൽവാസിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചു ചാടിയതോടെയാണ് അപകടം ഉണ്ടായത്. ഫയർഫോഴ്സും പൊലീസും ചേർന്ന് രാജനെ പുറത്തെടുത്തു.






