ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ഐഐടി മോഹം പൊലിഞ്ഞു, പക്ഷേ തളര്‍ന്നില്ല: തുണയായി കൂടെ നിന്ന് അമ്മയും ഭാര്യയും, ഇന്ന് യൂട്യൂബിന്റെ തലപ്പത്ത്: വൈറലായി യുവാവിന്റെ കുറിപ്പ്

Authored by Web Desk | Last updated: 06 Apr 2026, 2:52 PM | 4 min read

Print
from-failing-jee-to-youtube-product-manager-inspirational-story-of-abhijay-arora
ഐഐടി പ്രവേശനം സ്വപ്നം കണ്ട് പരാജയപ്പെട്ടുപോയെങ്കിലും തളരാതെ പോരാടി വിജയം കൊയ്ത ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബില്‍ പ്രൊഡക്റ്റ് മാനേജറായി മാറിയിരിക്കുകയാണ് അഭിജയ് അറോറ. 'ഹ്യുമന്‍സ് ഓഫ് ബോംബെ' പങ്കുവെച്ച ഈ കുറിപ്പ് അഭിജയിന്റെ കഠിനാധ്വാനത്തിന്റെ മാത്രമല്ല, പ്രതിസന്ധികളില്‍ തണലായി നിന്ന അദ്ദേഹത്തിന്റെ അമ്മയുടെയും ഭാര്യയുടെയും കരുത്തുറ്റ വിശ്വാസത്തിന്റെ കൂടി കഥയാണ്.


പോസ്റ്റ് ഇങ്ങനെ..


1997 ല്‍, എന്നെയും സഹോദരനെയും തനിയെ വളര്‍ത്താന്‍ അമ്മ തീരുമാനിച്ചു. അമ്മയുടെ സര്‍ക്കാര്‍ ജോലി കാരണം ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ഞങ്ങള്‍ക്ക് താമസം മാറേണ്ടി വന്നു. എങ്കിലും എന്റെ ജീവിതത്തിലെ ഓരോ പരീക്ഷാസമയത്തും, എല്‍.കെ.ജി മുതല്‍ ഐഐടി പ്രവേശന പരീക്ഷയ്ക്ക് പഠിക്കുന്നത് വരെ അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. അമ്മ അര്‍ഹിക്കുന്ന ഒരു ജീവിതം അവര്‍ക്ക് നല്‍കുക എന്നതായിരുന്നു എന്റെ കുട്ടിക്കാലത്തെ സ്വപ്നം.


പക്ഷേ 2012 ല്‍ എന്റെ ലോകം തകര്‍ന്നുപോയി. ഐഐടി ഫലം വന്നപ്പോള്‍ എന്റെ പേരിന് നേരെ 'ഫെയില്‍ഡ്' എന്ന് കണ്ടപ്പോള്‍ അമ്മയുടെ ഓരോ ത്യാഗത്തെയും ഞാന്‍ വഞ്ചിച്ചതുപോലെ എനിക്ക് തോന്നി. എങ്കിലും തളര്‍ന്നുപോകാന്‍ ഞാനൊരുക്കമല്ലായിരുന്നു. അങ്ങനെ ഞാന്‍ മറ്റൊരു വഴി തിരഞ്ഞെടുത്തു- ഐഐഐടി ബാംഗ്ലൂര്‍. അവിടെ വെച്ച് ഒരു ഹാക്കത്തോണ്‍ വിജയിക്കുകയും മലേഷ്യയില്‍ ജോലി ലഭിക്കുകയും ചെയ്തു. നല്ല വരുമാനമുണ്ടായിരുന്നെങ്കിലും എവിടെയോ ഞാന്‍ കുടുങ്ങിക്കിടക്കുന്നതായി എനിക്ക് തോന്നി.


എന്റെ ഡ്രീം കമ്പനിയായ ഗൂഗിളില്‍ ഒട്ടേറെ ഐഐടിക്കാര്‍ ജോലി ചെയ്യുന്നത് കണ്ടപ്പോള്‍, ഒരു ഐവി ലീഗ് എംബിഎ നേടുക എന്നതായി എന്റെ ലക്ഷ്യം. എന്നാല്‍, ഐഐടി ബിരുദമില്ലാതെ ഹാര്‍വാര്‍ഡ് അസാധ്യമാണെന്ന് പറഞ്ഞ് കണ്‍സള്‍ട്ടന്റുമാര്‍ എന്നെ പരിഹസിച്ചു. ഞാനവരെ അവഗണിച്ചു, അവിടെ പ്രവേശനം നേടി; ഒരു കോടി രൂപ ലോണെടുത്താണ് ഞാന്‍ ആ സ്വപ്നത്തിന് പിന്നാലെ പോയത്.


പഠനം കഴിഞ്ഞിറങ്ങിയപ്പോഴും പോരാട്ടം അവസാനിച്ചില്ല. തകര്‍ച്ചയിലായിരുന്ന തൊഴില്‍ വിപണിയില്‍, 90 ദിവസത്തിനുള്ളില്‍ ജോലി ലഭിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടി വരും എന്ന അവസ്ഥയായിരുന്നു. ആഴ്ചയില്‍ നൂറോളം ജോലികള്‍ക്ക് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ആ സമയത്താണ് എന്റെ ജീവിതത്തിലെ രണ്ടാമത്തെ നെടുംതൂണ്‍ എനിക്കൊപ്പം നിന്നത്; എന്റെ ഭാര്യ. ജോലിയില്ലാത്ത സമയത്താണ് അവള്‍ എന്നെ വിവാഹം കഴിച്ചത്. ഞാന്‍ നിരന്തരം പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരുന്നപ്പോള്‍ വീട്ടുചെലവുകള്‍ നോക്കിയതും എനിക്ക് തുണയായതും അവളായിരുന്നു. അവളുടെ മാറാത്ത വിശ്വാസമാണ് പുതിയതായി എന്തെങ്കിലും ചെയ്യുന്ന കാര്യത്തില്‍ എനിക്കൊരു വ്യക്തത തരുന്നത്.


പരമ്പരാഗതമായ രീതിയില്‍ ഫലമൊന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍, റെസ്യൂമെ തയ്യാറാക്കാന്‍ സഹായിക്കുന്ന ഒരു എഐ ടൂള്‍ ഞാന്‍ തന്നെ വികസിപ്പിച്ചു. ഒപ്പം റെസ്യൂമെകള്‍ മെച്ചപ്പെടുത്താന്‍ എഐ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വീഡിയോകള്‍ ചെയ്യാനും തുടങ്ങി. ഒടുവില്‍ ആ വീഡിയോകള്‍ ഗൂഗിള്‍ ടീമിന്റെ ശ്രദ്ധയില്‍പ്പെടുകയും എനിക്ക് ആ അവസരം ലഭിക്കുകയും ചെയ്തു.


ഇന്ന് ഞാന്‍ യൂട്യൂബില്‍ പ്രൊഡക്റ്റ് മാനേജറാണ്. 6 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു കമ്മ്യൂണിറ്റിയും എനിക്കുണ്ട്. കൂടാതെ സിലിക്കണ്‍ വാലിയിലെ എഐ നിര്‍മ്മാതാക്കളായ പ്രമുഖര്‍ പങ്കെടുക്കുന്ന 'ഷോര്‍ട്ട്കാസ്റ്റ്' എന്ന പോഡ്കാസ്റ്റിന്റെ അവതാരകന്‍ കൂടിയാണ് ഞാന്‍.


അടുത്തിടെ അമ്മ അമേരിക്കയില്‍ വരികയും എന്റെ കൂടെ ഗൂഗിള്‍ ഓഫീസിലേക്ക് വരികയും ചെയ്തു. എന്റെ ഡെസ്‌കും ചുവരിലെ യൂട്യൂബ് ലോഗോയും നോക്കി കണ്ണുനിറഞ്ഞുകൊണ്ട് അമ്മ മന്ത്രിച്ചു, 'നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു മോനേ...' ആ നിമിഷം, ഞാന്‍ നേരിട്ട ഓരോ അവഗണനയ്ക്കും ഉറക്കമില്ലാത്ത രാത്രികള്‍ക്കും അര്‍ത്ഥമുണ്ടായി.


ഒരാളുടെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന് പറയാറുണ്ട്; എനിക്ക് ഭാഗ്യത്തിന് രണ്ട് പേരുണ്ട്. എനിക്ക് ഒരു തുടക്കം നല്‍കാന്‍ സര്‍വ്വതും ത്യാഗം ചെയ്ത അമ്മയും, ലക്ഷ്യസ്ഥാനത്ത് എത്താന്‍ എല്ലാം പണയം വെച്ച് കൂടെ നിന്ന ഭാര്യയും.'


വൈറലായ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ നല്‍കിയത്. ശരിക്കും അഭിജയ് ഒരു പ്രചോദനമാണ് എന്നാണ് ആളുകള്‍ അഭിപ്രായപ്പെട്ടത്.




View this post on Instagram

A post shared by Humans of Bombay (@officialhumansofbombay)



Tags

  • inspiring life

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നഴ്‌സറി ഫീസ് 3.74 ലക്ഷം രൂപ: പോസ്റ്റുമായി യുവതി, കണ്ണുതള്ളി സോഷ്യല്‍ മീഡിയ

നഴ്‌സറി ഫീസ് 3.74 ലക്ഷം രൂപ: പോസ്റ്റുമായി യുവതി, കണ്ണുതള്ളി സോഷ്യല്‍ മീഡിയ

കേക്ക് മുറിച്ചും, പാട്ടുപാടിയും ആടിത്തിമിര്‍ത്തും ബന്ധുക്കള്‍: വിവാഹാഘോഷത്തിനായി ട്രെയിന്‍ കോച്ച് ബുക്ക് ചെയ്ത് കുടുംബം, വീഡിയോ

കേക്ക് മുറിച്ചും, പാട്ടുപാടിയും ആടിത്തിമിര്‍ത്തും ബന്ധുക്കള്‍: വിവാഹാഘോഷത്തിനായി ട്രെയിന്‍ കോച്ച് ബുക്ക് ചെയ്ത് കുടുംബം, വീഡിയോ

33 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം, കയ്യിലുള്ളത് പഴയ ഒരു ഫോട്ടോ മാത്രം: ഒടുവില്‍ അനിയനെ കണ്ടെത്തി സഹോദരി

33 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം, കയ്യിലുള്ളത് പഴയ ഒരു ഫോട്ടോ മാത്രം: ഒടുവില്‍ അനിയനെ കണ്ടെത്തി സഹോദരി

ജനങ്ങളുടെ ജീവിതം ഇത്ര എളുപ്പമാക്കാരുത്: ഇന്ത്യന്‍ ആരോഗ്യ രംഗത്തെ പ്രശംസിച്ച് അമേരിക്കന്‍ വനിത

ജനങ്ങളുടെ ജീവിതം ഇത്ര എളുപ്പമാക്കാരുത്: ഇന്ത്യന്‍ ആരോഗ്യ രംഗത്തെ പ്രശംസിച്ച് അമേരിക്കന്‍ വനിത

ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ ദേഷ്യം: സലൂണ്‍ ഉടമയെ ആക്രമിച്ച് ഭര്‍ത്താവും സംഘവും, സംഭവം ബംഗളൂരുവില്‍

ഭാര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ ദേഷ്യം: സലൂണ്‍ ഉടമയെ ആക്രമിച്ച് ഭര്‍ത്താവും സംഘവും, സംഭവം ബംഗളൂരുവില്‍

പുലര്‍ച്ചെ ബംഗളൂരു നഗരത്തില്‍ ഒറ്റപ്പെട്ടുപോയി, യുവതിയ്ക്ക് തുണയായ് രണ്ട് അപരിചിതര്‍: ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലാകുന്നു

പുലര്‍ച്ചെ ബംഗളൂരു നഗരത്തില്‍ ഒറ്റപ്പെട്ടുപോയി, യുവതിയ്ക്ക് തുണയായ് രണ്ട് അപരിചിതര്‍: ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലാകുന്നു