ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

Authored by Web Desk | Last updated: 07 Apr 2026, 11:35 PM | 1 min read

Print
Iran rejects ultimatum, what will Trump do? World worried
ടെഹ്‌റാന്‍/വാഷിങ്‌ടണ്‍: ഇന്നലെയോടെ ഹോര്‍മൂസ്‌ കടലിടുക്ക്‌ തുറന്നില്ലെങ്കില്‍ വന്‍ ആക്രമണം നേരിടേണ്ടി വരുമെന്ന യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളിയതോടെ പശ്‌ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന്‌ ആശങ്ക. താല്‍ക്കാലിക വെടിനിര്‍ത്തലിനായി മധ്യസ്‌ഥര്‍ മുഖേന മുന്നോട്ടുവച്ച നിര്‍ദേശം ഇറാന്‍ നിരസിച്ചതായി ഒരു മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

യു.എസും ഇസ്രയേലും അവരുടെ ആക്രമണം അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ലെന്നും യുദ്ധം മൂലമുണ്ടായ നാശനഷ്‌ടങ്ങള്‍ക്കു നഷ്‌ടപരിഹാരം നല്‍കുമെന്നും ഉറപ്പുനല്‍കിയെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയൂവെന്നാണ്‌ ഇറാന്റെ ഉപാധി.

ഹോര്‍മൂസ്‌ കടലിടുക്കിന്റെ നിയന്ത്രണം വേണമെന്നും അതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്കു ഫീസ്‌ ചുമത്താന്‍ അവകാശം വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്‌.

ഇന്നലെ രാത്രി എട്ടു മണിയോടെ ഇറാന്‍ ഹോര്‍മൂസ്‌ തുറക്കണമെന്നും അല്ലാത്തപക്ഷം ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. തങ്ങളെ ആക്രമിച്ചാല്‍, ഗള്‍ഫിലെ യു.എസിന്റെ സഖ്യകക്ഷികള്‍ക്കുമേല്‍ കനത്ത ആക്രമണം നടത്തുമെന്നാണ്‌ ഇറാന്റെ മറുപടി. ഇറാന്‍ അന്ത്യശാസനം തള്ളിയതോടെ ട്രംപിന്റെ അടുത്ത നടപടി എന്താകുമെന്ന ആശങ്കയിലാണു ലോകം. അതേ സമയം, ഇറാനുമേല്‍ ആക്രമണം തുടരുമെന്നാണ്‌ ഇസ്രയേലിന്റെ മുന്നറിയിപ്പ്‌.

ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍ ജൂതദേവാലയമായ സിനഗോഗ്‌ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നു. റാഫി-നിയ സിനഗോഗിന്റെ അവശിഷ്‌ടങ്ങളില്‍ ഹീബ്രു ഭാഷയിലുള്ള പുസ്‌തകങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്‌തു.

' ജൂത വിശുദ്ധ ദിനങ്ങളില്‍പോലും സയണിസ്‌റ്റ്‌ ഭരണകൂടം ആ സമൂഹത്തെ വെറുതെ വിടാതെ, പുരാതനവും വിശുദ്ധവുമായ സിനഗോഗുകളിലൊന്നിനെ ആക്രമിച്ച'തായി ഇറാന്‍ പാര്‍ലമെന്റിലെ ജൂത സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഹോമയൂണ്‍ സമേഹ്‌ പറഞ്ഞു.

ഇസ്രയേല്‍ സൈന്യം സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ആയിരക്കണക്കിന്‌ അംഗങ്ങളുള്ള ഇറാനിലെ പുരാതന ജൂത സമൂഹം, പശ്‌ചിമേഷ്യയില്‍ ഇസ്രയേലിനു പുറത്തുള്ള ഏറ്റവും വലിയ ജൂതസമൂഹമാണ്‌. പാകിസ്‌താന്റെ മധ്യസ്‌ഥതയില്‍ യു.എസും ഇറാനും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും വെടിനിര്‍ത്തലിനുള്ള സൂചനകളില്ല. ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങുകയാണെന്നു പാകിസ്‌താനിലെ ഇറാന്‍ അംബസാഡര്‍ കഴിഞ്ഞദിവസം പറഞ്ഞെങ്കിലും വിശദാംശങ്ങള്‍ നല്‍കിയില്ല.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍  യു.ഡി.എഫ്

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍ യു.ഡി.എഫ്

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം,  പോലീസ്‌ നോക്കുകുത്തി

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം, പോലീസ്‌ നോക്കുകുത്തി

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്