
കൊച്ചി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസില്‍ 81-ല്‍ ഏറെ കക്ഷികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജുകള്‍! കേരളസര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ്. തുടങ്ങിയ കക്ഷികളാണ് ഒമ്പതംഗ ബെഞ്ച് മുമ്പാകെ വാദം എഴുതിനല്‍കിയത്. കേസില്‍ ഇതരസംസ്‌ഥാനക്കാരും ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. യുവതീപ്രവേശത്തെ എതിര്‍ക്കുന്ന നിലപാട് സംസ്‌ഥാനസര്‍ക്കാര്‍ നേരത്തേ സമര്‍പ്പിച്ചിരുന്നു. ഇനിയെന്തെങ്കിലും സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ദേവസ്വം റവന്യൂ വിഭാഗം നിയമോപദേശം തേടും.
ജെബി പോള്‍






