ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍ യു.ഡി.എഫ്

Authored by ബൈജു ഭാസി | Last updated: 07 Apr 2026, 11:37 PM | 2 min read

Print
79 constituencies without a wave table
കൊച്ചി: സംസ്‌ഥാനത്ത്‌ യു.ഡി.എഫിനും എല്‍.ഡി.എഫിനും സ്‌ഥിരമായി വിജയം സമ്മാനിക്കുന്ന മണ്ഡലങ്ങള്‍ 79 എണ്ണം. ഏതുതരംഗത്തെയും അതിജീവിച്ച്‌ 51 മണ്ഡലങ്ങള്‍ ഇടതിനൊപ്പം നില്‍ക്കുമ്പോള്‍ 28 മണ്ഡലങ്ങള്‍ യു.ഡി.എഫിന്‌ സ്‌ഥിരമായി കൈകൊടുക്കുന്നു.


2011, 2016, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മനംമാറ്റമില്ലാതെ ഒരേപോലെ. ഇതില്‍ സി.പി.എം. 39 സീറ്റിലും സി.പി.ഐ. വിജയിക്കുന്നത്‌ 12 സീറ്റിലും. അതേസമയം, യു.ഡി.എഫിനു കിട്ടുന്ന 28 സീറ്റുകളില 14 വീതം കോണ്‍ഗ്രസും ലീഗും പങ്കുവയ്‌ക്കുന്നു.


യു.ഡി.എഫിനെ സംബന്ധിച്ച്‌ ഇക്കുറിയും ഈ 28 മണ്ഡലങ്ങളിലും എല്‍.ഡി.എഫിന്‌ 51 മണ്ഡലങ്ങളിലും വിജയസാധ്യത ഏറെയാണ്‌.

സംസ്‌ഥാനം ആര്‌ അധികാരത്തില്‍ വരുമെന്ന്‌ നിശ്‌ചയിക്കുന്നതില്‍ ഈ മണ്ഡലങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. 51 മണ്ഡലങ്ങളില്‍ മേല്‍ക്കെയുള്ള ഇടതിന്‌ അധികാരത്തിലേക്ക്‌ എത്താന്‍ കേവലം 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ മതി. എന്നാല്‍, കഴിഞ്ഞ മൂന്നു ടേമായി സ്‌ഥിരമായി ജയിക്കുന്ന 51 മണ്ഡലങ്ങള്‍ ഇക്കുറി സഹായിച്ചില്ലെങ്കില്‍ എല്‍.ഡി.എഫിന്‌ അധികാരവഴി അടയും.


യു.ഡി.എഫിന്‌ അധികാരത്തിലെത്താന്‍ 43 മണ്ഡലങ്ങള്‍ അധികമായി പിടിക്കണം. ഭരണത്തിനായി കൂടുതല്‍ സീറ്റുകള്‍ നേടേണ്ടത്‌ യു.ഡി.എഫാണ്‌. കുറഞ്ഞ എണ്ണം സീറ്റുകള്‍കൊണ്ട്‌ എല്‍.ഡി.എഫിന്‌ മൂന്നാം വട്ടവും അധികാരത്തിലെത്താമെന്ന സ്‌ഥിതിയുണ്ട്‌.

യു.ഡി.എഫിന്‌ മുന്‍തൂക്കം മലബാര്‍ മേഖലയിലാണ്‌. എല്‍.ഡി.എഫിന്‌ ആധിപത്യം കണ്ണൂരിലും ആലപ്പുഴയിലും തൃശൂരിലുമാണ്‌. മധ്യകേരളത്തില്‍ കോണ്‍ഗ്രസിനും നല്ല സ്വാധീനമുണ്ട്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കു മുന്‍തൂക്കമുണ്ടെന്ന്‌ പറയാന്‍ കഴിയാത്തത്‌ തെക്കന്‍ ജില്ലകളിലാണ്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കുന്ന കക്ഷി അധികാരത്തില്‍ വന്നേക്കാം.

സംസ്‌ഥാനത്ത്‌ 26 സീറ്റുകള്‍ എങ്ങോട്ടു വേണമെങ്കിലും ചായാവുന്ന സ്‌ഥിതിയിലുമാണ്‌. 5000ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണിത്‌. ഇതില്‍ത്തന്നെ ആറു മണ്ഡലങ്ങളില്‍ 1000ല്‍ താഴെയാണ്‌ ഭൂരിപക്ഷം. പെരിന്തല്‍മണ്ണ 38, കുറ്റ്യാടി 333, മഞ്ചേശ്വരം 745, തൃശൂര്‍ 946, താനൂര്‍ 985, തൃപ്പൂണിത്തുറ 992 എന്നിങ്ങനെയാണ്‌ 2021ലെ ഭൂരിപക്ഷം. ഇതില്‍ 17 എണ്ണത്തില്‍ എല്‍.ഡി.എഫും 9 ല്‍ യു.ഡി.എഫുമാണ്‌ വിജയിച്ചത്‌. ഇതില്‍ത്തന്നെ എല്‍.ഡി.എഫ്‌ വിജയിച്ച 17 മണ്ഡലങ്ങളില്‍ പിന്നീടുവന്ന ലോക്‌സഭാ, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്‌ മേല്‍ക്കെ ലഭിക്കുകയും ചെയ്‌തു.

കോണ്‍ഗ്രസ്‌ സ്‌ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളാണ്‌ ഇരിക്കൂര്‍, പേരാവൂര്‍, സുല്‍ത്താന്‍ബത്തേരി, വണ്ടൂര്‍, പാലക്കാട്‌, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, കോട്ടയം, പുതുപ്പള്ളി, ഹരിപ്പാട്‌ എന്നിവ. എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധ്യതയുള്ള 25 മണ്ഡലങ്ങളുമുണ്ട്‌.

അഴീക്കോട്‌, മാനന്തവാടി, തൃത്താല, പട്ടാമ്പി, മണലൂര്‍, വടക്കഞ്ചേരി, തൃപ്പൂണിത്തുറ, കൊച്ചി, പാല, കാഞ്ഞിരപ്പിള്ളി, കുട്ടനാട്‌, റാന്നി, കോന്നി, ആറന്മുള, കുന്നത്തൂര്‍, പത്തനാപുരം, വര്‍ക്കല, നെടുമങ്ങാട്‌, കഴക്കൂട്ടം, പാറശാല, കാട്ടാക്കട, നേമം, തിരുവല്ല, ചെങ്ങന്നൂര്‍, ഇരിങ്ങാലക്കുട, തവനൂര്‍. ഈ 25 ല്‍ 20 എണ്ണത്തില്‍ എല്‍.ഡി.എഫ്‌. ആണ്‌ കഴിഞ്ഞ ടേമില്‍ വിജയിച്ചത്‌.

നിലവില്‍ വലിയ വെല്ലുവിളിയാണ്‌ എല്‍.ഡി.എഫ്‌. ഇവിടെ നേരിടുന്നത്‌. ഇതില്‍ 20 എണ്ണം ജയിക്കാന്‍ കഴിഞ്ഞാല്‍ എല്‍.ഡി.എഫിന്‌ തുടര്‍ഭരണം കിട്ടും. മറിച്ച്‌ ഇവിടെ നേട്ടം കൊയ്ുന്നത്‌ യു.ഡി.എഫ്‌. ആണെങ്കില്‍ അവര്‍ക്ക്‌ ഭരണം പിടിക്കാം.


ബൈജു ഭാസി

Tags

  • latest news

About Author:

Author photo

ബൈജു ഭാസി

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം,  പോലീസ്‌ നോക്കുകുത്തി

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം, പോലീസ്‌ നോക്കുകുത്തി

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്