ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം, പോലീസ്‌ നോക്കുകുത്തി

Authored by സ്വന്തം ലേഖകന്‍ | Last updated: 07 Apr 2026, 11:37 PM | 1 min read

Print
Gang attack at wedding venue
കൊല്ലം: കല്യാണ വീട്ടില്‍ അതിക്രമിച്ച്‌ കയറി കണ്ണില്‍ കണ്ടതെല്ലാം അടിച്ച്‌ തകര്‍ത്ത്‌ എട്ടംഗ സംഘം. ശാസ്‌താംകോട്ട പടിഞ്ഞാറേ കല്ലട വിളന്തറയിലാണ്‌ ഗുണ്ടാസംഘം ഒരു മണിക്കൂറിലേറെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്‌.


കഴിഞ്ഞ ദിവസം രാത്രി 10-നായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന സഹോദരങ്ങളെ ആക്രമിച്ച ശേഷമായിരുന്നു കല്യാണവീട്ടിലെ ആക്രമണം. തുറന്ന ജീപ്പിലും ബൈക്കുകളിലും എത്തിയ സംഘം കോട്ടയ്‌ക്കാട്ട്‌ മുക്കില്‍വച്ച്‌ ബൈക്കില്‍ എതിരേ വന്ന യുവാക്കളെ മര്‍ദിക്കുകയായിരുന്നു. വാഹനങ്ങളുടെ മരണപ്പാച്ചില്‍ ചോദ്യം ചെയ്‌തതാണു സംഘത്തെ പ്രകോപിപ്പിച്ചത്‌. കമ്പി വടി, ഹെല്‍മറ്റ്‌ എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ ശ്യാം രാജ്‌, ബിനു എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.


കോട്ടക്കുഴി മുക്കിലെ കല്യാണ വീടിന്റെ മുന്നിലെത്തിയ സംഘം റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ബൈക്കുകളും കാറുകളുടെ ചില്ലും അടിച്ച്‌ തകര്‍ത്തു. തുടര്‍ന്നു വീട്ടിലേക്ക്‌ അതിക്രമിച്ച്‌ കയറി ജനല്‍ ചില്ലുകളും അടിച്ച്‌ തകര്‍ത്തു. സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സംഭവ സ്‌ഥലത്തു നിന്ന്‌ ഓടി രക്ഷപ്പെട്ടു. യാതൊരു പ്രകോപനവും ഇല്ലാതെയാണ്‌ കല്യാണ വീട്ടില്‍ ആക്രമണം നടത്തിയതെന്നും പരുക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസ്‌ എടുത്തെന്നും പോലീസ്‌ പറഞ്ഞു.


അടുത്തിടെ കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം വര്‍ധിച്ചിട്ടും പോലീസ്‌ നോക്കുകുത്തിയാണെന്നു പരാതിയുണ്ട്‌. കഴിഞ്ഞ ദിവസമാണ്‌ കൊല്ലം നഗരത്തില്‍ ഗുണ്ടകള്‍ അസോസിയേഷന്‍ രൂപീകരിച്ച്‌ ഓഫീസ്‌ തുറക്കാന്‍ പദ്ധതിയിട്ട സംഭവമുണ്ടായത്‌. തോക്ക്‌ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇവര്‍ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. കൊടും ക്രിമിനലുകളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.


ഗുണ്ടകള്‍ പിസ്‌റ്റള്‍ പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ പ്രതികള്‍ പകര്‍ത്തിയിരുന്നു. കൂടാതെ, കൊല്ലം ശാരദാ മഠത്തിന്‌ സമീപം ഗുണ്ടാ അസോസിയേഷന്‍ ഓഫീസ്‌ തുറക്കുന്നുവെന്ന വ്യാജേന വീഡിയോകള്‍ ചിത്രീകരിക്കുകയും റോഡില്‍ ഉച്ചത്തില്‍ പാട്ട്‌ വച്ച്‌ നൃത്തം ചെയ്യുകയും ചെയ്‌തിരുന്നു. തോക്ക്‌ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ്‌ ഗുണ്ടകള്‍ യോഗത്തിന്‌ എത്തിയത്‌. ജനുവരിയില്‍ നടന്ന സംഭവം പോലീസ്‌ അറിഞ്ഞത്‌ കഴിഞ്ഞ ദിവസമാണ്‌. അതും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവന്നതോടെ. ദൃശ്യങ്ങള്‍ ഗുണ്ടകള്‍ തന്നെയാണ്‌ പുറത്തുവിട്ടത്‌.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍  യു.ഡി.എഫ്

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍ യു.ഡി.എഫ്

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്