ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒരുവര്‍ഷം മുമ്പ്‌ എസ്‌.ഡി.പി.ഐ. സി.പി.എമ്മിന്‌ തീവ്രവാദസംഘടന, വിലയിരുത്തല്‍ 2025 ഏപ്രിലിലെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

Authored by ഷാലു മാത്യു | Last updated: 07 Apr 2026, 11:37 PM | 1 min read

Print
A year ago, SDPI declared CPM a terrorist organization
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്‌.ഡി.പി.ഐയുടെ പിന്തുണ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടുന്ന പാര്‍ട്ടി രേഖ പുറത്ത്‌. 2025 ഏപ്രിലില്‍ നടന്ന, 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയപ്രമേയത്തില്‍ എസ്‌.ഡി.പി.ഐയെ തീവ്രവാദസംഘടനയായാണ്‌ വിലയിരുത്തുന്നത്‌. എം.എ. ബേബി സി.പി.എം. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും ഇതേ പാര്‍ട്ടി കോണ്‍ഗ്രസിലാണ്‌.

പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയവിഭാഗമായ എസ്‌.ഡി.പി.ഐയെ രാഷ്‌ട്രീയമായി നേരിടണമെന്നു പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച പ്രമേയത്തിന്റെ 54-ാം പേജില്‍ പറയുന്നു. ജമാഅത്തെ ഇസ്ലാമി, എസ്‌.ഡി.പി.ഐ. തുടങ്ങിയ മുസ്ലിം മൗലികവാദികളും തീവ്രവാദസംഘടനകളും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വ്യാപിപ്പിക്കാനും ഹിന്ദുത്വശക്‌തികളുടെ നിരന്തര ആക്രമണങ്ങള്‍ക്കു വിധേയമാകുന്ന ന്യൂനപക്ഷസമുദായങ്ങളുടെ അകല്‍ച്ചയും ഭയവും മുതലെടുക്കാനും ശ്രമിക്കുന്നുവെന്നാണ്‌ പാര്‍ട്ടി രേഖ.

എസ്‌.ഡി.പി.ഐയുടെ വോട്ട്‌ അഭ്യര്‍ഥിച്ച്‌ സി.പി.എം. ചര്‍ച്ച നടത്തിയിട്ടില്ലെന്നും എന്നാല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ നോക്കി വോട്ട്‌ വാങ്ങാന്‍ കഴിയില്ലെന്നുമാണ്‌ ഇതേ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബി കഴിഞ്ഞദിവസം പ്രതികരിച്ചത്‌. ഒരാളുടെയും വോട്ട്‌ വേണ്ടെന്നു പറയില്ലെന്ന്‌ സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്‌തമാക്കി.

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സി.പി.എമ്മിന്റെ സ്വാധീനം നിയന്ത്രിക്കാന്‍ എസ്‌.ഡി.പി.ഐ. ലക്ഷ്യമിടുന്നതായും രാഷ്‌ട്രീയപ്രമേയം വിലയിരുത്തുന്നു. അധികാരത്തിലുള്ള ഹിന്ദുത്വ വര്‍ഗീയശക്‌തികളുമായി ന്യൂനപക്ഷവര്‍ഗീയതയെ തുലനം ചെയ്യാന്‍ കഴിയില്ല. എന്നാല്‍, ഭൂരിപക്ഷവര്‍ഗീയശക്‌തികളെ മാത്രമേ ന്യൂനപക്ഷ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തൂവെന്ന്‌ മനസിലാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.


ഷാലു മാത്യു

Tags

  • latest news

About Author:

Author photo

ഷാലു മാത്യു

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

ശബരിമല യുവതീപ്രവേശം: കക്ഷികള്‍ സമര്‍പ്പിച്ച വാദങ്ങള്‍ കാല്‍ലക്ഷത്തിലേറെ പേജ്‌

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍  യു.ഡി.എഫ്

തരംഗമേശാതെ 79 മണ്ഡലങ്ങള്‍, 20 സീറ്റുകളില്‍ കൂടി ജയിച്ചാല്‍ ഇടത്, 43 മണ്ഡലങ്ങള്‍ അധികം പിടിച്ചാല്‍ യു.ഡി.എഫ്

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം,  പോലീസ്‌ നോക്കുകുത്തി

കല്യാണവീട്ടില്‍ ഗുണ്ടാ ആക്രമണം; സ്‌ത്രീകളും കുട്ടികളും അടക്കം ഓടി രക്ഷപ്പെട്ടു, കൊല്ലം ജില്ലയില്‍ ഗുണ്ടാ വിളയാട്ടം, പോലീസ്‌ നോക്കുകുത്തി

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

അന്ത്യശാസനം തള്ളി ഇറാന്‍, ട്രംപിന്റെ നീക്കമെന്ത്‌? ആശങ്കയില്‍ ലോകം

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്