
കൊല്ലം: നഗരത്തില്‍ ഹോക്കി താരങ്ങളെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തില്‍ വാഹനം ഓടിച്ചത് പ്രാദേശിക സിപിഐഎം നേതാവിന്റെ മകനെന്ന് സൂചന. കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാഹനം ഓടിച്ച വ്യക്തി നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ടെങ്കിലും എഫ്ഐആറില്‍ പേര് രേഖപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന വകുപ്പുകള്‍ ഇവയാണ്. അപകടമുണ്ടാക്കിയ KL 16 R 2935 എന്ന നമ്പറിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് 6.40 ഓടെയായിരുന്നു നടുക്കുന്ന അപകടം നടന്നത്. കായിക താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാര്‍ താരങ്ങളെ ഇടിച്ചുതെറിപ്പിക്കുകയും ഇരുവരും തെറിച്ച് കായലില്‍ വീഴുകയുമായിരുന്നു.
നട്ടെല്ല്, വാരിയെല്ല്, താടിയെല്ല് എന്നിവിടങ്ങളില്‍ പൊട്ടലുണ്ട്. ആന്തരിക രക്തസ്രാവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവില്‍ അപകടനില തരണം ചെയ്തതായാണ് വിവരം. ഇടതുകാലിനും തുടയെല്ലിനും പൊട്ടലേറ്റു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാരമായ പരിക്കുകളുണ്ട്.
അപകടമുണ്ടാക്കിയ വാഹനം തന്റെ മകന്റേതാണെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ സ്ഥിരീകരിച്ചു. എന്നാല്‍ അപകടസമയത്ത് മകനല്ല കാര്‍ ഓടിച്ചതെന്നും മകന്റെ സുഹൃത്തുക്കളായ കെഎസ്യു പ്രവര്‍ത്തകരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
പരിക്കേറ്റ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്ന് ബിന്ദുകൃഷ്ണ വ്യക്തമാക്കി.






