വാഷിങ്ടണ്‍: ബഹിരാകാശത്തെ ആശയവിനിമയത്തില്‍ റെക്കോഡിട്ട് ആര്‍ട്ടെമിസ് 2. ഓറിയോണ്‍ ബഹിരാകാശ പേടകത്തിലുള്ള നാല് സഞ്ചാരികള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐ.എസ്.എസ്) യാത്രികരുമായി ആശയ വിനിമയം നടത്തി. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള പേടകത്തില്‍നിന്നു ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ഐ.എസ്.എസുമായുള്ള ആശയ വിനിമയം, അത് ചരിത്രവുമായി.
1970കളില്‍ നാസ ചന്ദ്രനിലേക്ക്(അപ്പോളോ) ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, അക്കാലത്ത് ഭൂമിക്ക് പുറത്ത് മനുഷ്യര്‍ താമസിക്കുന്ന നിലയങ്ങള്‍ ഉണ്ടായിരുന്നില്ല.
1970ല്‍ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോഡ് മറികടന്ന്, തിങ്കളാഴ്ച ഭൂമിയില്‍നിന്ന് 4,00,171 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് മനുഷ്യരാശിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്ര എന്ന റെക്കോഡും ഈ ആര്‍ട്ടെമിസ് 2 യാത്രികര്‍ സ്വന്തമാക്കി.
ആര്‍ട്ടെമിസ് 2 യാത്രികരും ഐ.എസ്.എസിലെ നാല് സഞ്ചാരികളും തമ്മിലുള്ള സംഭാഷണം ഹൂസ്റ്റണിലെ മിഷന് കണ്ട്രോള് സംഘടിപ്പിച്ചതാണ്. ബഹിരാകാശത്ത് നടന്ന ഈ സംഭാഷണത്തില്‍ റെക്കോഡുകള്‍ സ്ഥാപിച്ച രണ്ട് വനിതകളും ഉള്‍പ്പെട്ടു.
ആദ്യ ബഹിരാകാശ നടത്തം നടത്തിയ ക്രിസ്റ്റീന കോച്ച് ഇപ്പോള്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമാണ്. ക്രിസ്റ്റീന വിളിക്കുമ്പോള്‍ ജെസ്സിക്ക മീര്‍ ഐ.എസ്.എസിലുണ്ടായിരുന്നു.
(2019 ലായിരുന്നു ഇരുവരും ചേര്‍ന്നുള്ള ബഹിരാകാശ നടത്തം).
'നമ്മള് വീണ്ടും ബഹിരാകാശത്ത് ഒന്നിച്ചതില്‍ സന്തോഷമുണ്ട്, കുറച്ച് മൈലുകള്‍ അകലെയാണെങ്കിലും.'- മീര്‍ പറഞ്ഞു.






