ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌; 2.71 കോടിയിലേറെ വോട്ടര്‍മാര്‍, 883 സ്ഥാനാര്‍ഥികള്‍

Authored by എസ്‌. നാരായണന്‍ | Last updated: 08 Apr 2026, 11:50 PM | 2 min read

Print
Kerala goes to the booth today; Over 2.71 crore voters, 883 candidates
തിരുവനന്തപുരം: കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ കേരളം ഇന്നു പോളിങ്‌ ബൂത്തിലേക്ക്‌. 140 നിയമസഭാ മണ്‌ഡലങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറുവരെയാണു വോട്ടെടുപ്പ്‌.

25 ദിവസം നീണ്ട പരസ്യപ്രചാരണം ഏഴിനു വൈകുന്നേരം കൊട്ടിക്കലാശത്തോടെ സമാപിച്ചതോടെ ഇന്നലെ നിശബ്‌ദ പ്രചാരണത്തിന്റെ ദിനമായിരുന്നു. സ്‌ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട്‌ വോട്ട്‌ തേടി. 140 മണ്‌ഡലങ്ങളിലായി 883 സ്‌ഥാനാര്‍ഥികളാണ്‌ ജനവിധി തേടുന്നത്‌. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അടുത്ത മാസം നാലിന്‌.

നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ മടങ്ങിയെത്തുമെന്നാണ്‌ യു.ഡി.എഫ്‌. പ്രതീക്ഷ. മികച്ച ഭൂരിപക്ഷവുമായി മൂന്നാം തവണയും അധികാരമുറപ്പിക്കുമെന്ന്‌ എല്‍.ഡി.എഫും പ്രതീക്ഷിക്കുന്നു. ഏതാനും സീറ്റുകള്‍ നേടി സംസ്‌ഥാനത്തു നിര്‍ണായക ശക്‌തിയായി മാറുമെന്നു ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും പറയുന്നു.

24 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 30,495 പോളിങ്‌ ബൂത്തുകളാണ്‌ സംസ്‌ഥാനത്തു ക്രമീകരിച്ചിട്ടുള്ളത്‌. ചൂട്‌ ക്രമീകരണ നടപടികളുടെ ഭാഗമായി ബൂത്തുകളില്‍ കുടിവെള്ളം, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ എന്നിവയുണ്ടാകും.

ഉത്സവാന്തരീക്ഷത്തില്‍ വോട്ടെടുപ്പു നടത്താന്‍ പോളിങ്‌ ബൂത്തുകള്‍ അലങ്കരിക്കും. 85 വയസിനു മുകളിലുള്ള 2.07 ലക്ഷം വോട്ടര്‍മാരില്‍ 98 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. 160 കമ്പനി കേന്ദ്രസേനാംഗങ്ങള്‍ അടക്കം 76,000 പോലീസ്‌ ഉദ്യോഗസ്‌ഥരെ ക്രമസമാധാനം ഉറപ്പാക്കാന്‍ നിയോഗിക്കും. സംസ്‌ഥാനത്ത്‌ 2,71,42,952 വോട്ടര്‍മാരെ കൂടാതെ 53,984 സര്‍വീസ്‌ വോട്ടര്‍മാരുമുണ്ട്‌.

പ്രവാസി വോട്ടര്‍മാരായി ഇത്തവണ 2,42,093 പേരുണ്ട്‌. നല്ലൊരു ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്താനായി വിദേശങ്ങളില്‍നിന്നു നാട്ടില്‍ എത്തിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കൂടാതെ മറ്റു 11 രേഖകള്‍കൂടി വോട്ടു ചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ പറഞ്ഞു.

സ്‌ത്രീ വോട്ടര്‍മാര്‍ 1,39,21,868. പുരുഷന്മാര്‍ 1,32,20,811. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ 273 പേരുണ്ട്‌. ആദ്യമായി വോട്ട്‌ ചെയ്യുന്നവര്‍ (18-19 വയസ്സ്‌) 4,66,408 പേരാണ്‌.

മാസങ്ങള്‍ നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണങ്ങള്‍ക്കും നിശബ്‌ദ പ്രചാരണത്തിനും ശേഷമാണ്‌ വോട്ടര്‍മാര്‍ ഇന്ന്‌ വിധി രേഖപ്പെടുത്തുന്നത്‌. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെയും വെബ്‌കാസ്‌റ്റിങ്ങിന്റെയും കര്‍ശന നിരീക്ഷണം.

വോട്ടിങ്‌ യന്ത്രങ്ങളുടെയും മറ്റ്‌ പോളിംഗ്‌ സാമഗ്രികളുടെയും വിതരണം ഇന്നലെ നടന്നു. 43 കേന്ദ്രങ്ങളാണ്‌ ഇതിനായി സജ്‌ജീകരിച്ചിരുന്നത്‌. സംസ്‌ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്‌ഥരാണ്‌ പോളിങ്‌ നിയന്ത്രിക്കുന്നത്‌. വിവിധ വിതരണസ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന്‌ പോളിങ്‌ സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്‌ഥരെ പ്രത്യേക വാഹനങ്ങളില്‍ പോളിങ്‌ ബൂത്തുകളില്‍ എത്തിച്ചു. വിതരണ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. വോട്ടെടുപ്പിനു ശേഷം ഉദ്യോഗസ്‌ഥര്‍ ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ്‌ സാമഗ്രികള്‍ തിരിച്ചേല്‍പിക്കേണ്ടത്‌.


എസ്‌. നാരായണന്‍

Tags

  • latest news

About Author:

Author photo

എസ്‌. നാരായണന്‍

ബന്ധപ്പെട്ട വാർത്തകൾ

പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക്?

പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക്?

പശ്ചിമേഷ്യയിൽ സമാധാനത്തിന് പുതിയ നയതന്ത്ര നീക്കം, സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

പശ്ചിമേഷ്യയിൽ സമാധാനത്തിന് പുതിയ നയതന്ത്ര നീക്കം, സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ആവേശത്തോടെ വിധിയെഴുതി കേരളം; പോളിംഗ് 60 ശതമാനം കടന്നു

ആവേശത്തോടെ വിധിയെഴുതി കേരളം; പോളിംഗ് 60 ശതമാനം കടന്നു

ബൂത്തുകളില്‍ തിരക്ക് കൂടുന്നു, വോട്ടിംഗില്‍ വന്‍ കുതിപ്പ് ; 75 ശതമാനം കടന്നു, 90 ന് മേലേയ്ക്ക് പോളിംഗ് കടക്കും

ബൂത്തുകളില്‍ തിരക്ക് കൂടുന്നു, വോട്ടിംഗില്‍ വന്‍ കുതിപ്പ് ; 75 ശതമാനം കടന്നു, 90 ന് മേലേയ്ക്ക് പോളിംഗ് കടക്കും

ഹൈക്കോടതയിൽ ഹർജിയുമായി ട്രാൻസ്ജെൻഡർ വ്യക്തികൾ, നിയമഭേദഗതി തള്ളണമെന്ന് ആവശ്യം

ഹൈക്കോടതയിൽ ഹർജിയുമായി ട്രാൻസ്ജെൻഡർ വ്യക്തികൾ, നിയമഭേദഗതി തള്ളണമെന്ന് ആവശ്യം

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി