കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി. മെമ്മോറിയല്‍ കോര്‍ട്ടില്‍ നടക്കുന്ന ഫിയാസേ്റ്റാ സുവര്‍ണ ജൂബിലി അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസം യംഗ് ഓറിയണ്സ് ബാംഗ്ലൂരിന് നിര്‍ണായക ജയം. കെ.എസ്.ഇ.ബി. തിരുവനന്തപുരത്തെയാണ് അവര്‍ തോല്‍പ്പിച്ചത്. സ്കോര്‍: 63-55.
ഒന്നാം പാദത്തില്‍ 14-10 ന് പിന്നിലായിരുന്ന ബംഗളുരു ടീം അര്ജുന് യാദവിന്റെയും അഭിഷേക് ഗൗഡയുടെയും പ്രകടനത്തിലൂടെ രണ്ടാം പാദത്തില്‍ 28-24 ന് ലീഡ് പിടിച്ചു. നായകന് അര്ജുന് യാദവ് 22 പോയിന്റുമായി ടീമിനെ മുന്നില്‍നിന്നു നയിച്ചു. അജിന് സി. നായര്‍ (15), അഭിഷേക് ഗൗഡ (14) എന്നിവരും മികച്ച പിന്തുണ നല്കി.
കെ.എസ്.ഇ.ബിക്കായി രാജ്യാന്തര താരം സെജിന്‍ മാത്യു 15 പോയിന്റ് നേടി. ചൊവ്വാഴ്ച രാത്രി നടന്ന മറ്റൊരു മത്സരത്തില്‍ ഐ.സി.എഫ്. ചെന്നൈ കരുത്തരായ ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ചു. സ്കോര്‍: 89-79. ഒന്നാം പകുതിയില്‍ 40-43 ന് പിന്നിലായിരുന്ന ഐ.സി.എഫിനെ ഡാനിയല്‍ റിച്ചാഡ്സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് (ആറ് ത്രീ ഉള്‍പ്പെടെ 20 പോയിന്റ്) ജയത്തിലേക്ക് നയിച്ചത്. ഇന്ന് മത്സരങ്ങളില്ല. 10-ന് വൈകിട്ട് അഞ്ച് മുതല്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കും.
5:00 മുതല്‍ (വനിതകള്‍):
സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്ദരാബാദ് -
ഈസേ്റ്റണ്‍ റെയില്‍വേ കൊല്‍ക്കത്ത.
(വനിതകള്‍): കെ.എസ്.ഇ.ബി് തിരുവനന്തപുരം -
ഐ.സി.എഫ് ചെന്നൈ
പുരുഷന്മാര്:
ഇന്ത്യന്‍ എയര്‍ ഫോഴ്സ് -യംഗ് ഓറിയണ്സ് ബാംഗ്ലൂര്‍.




